Monday October 22nd, 2018 - 4:56:am
topbanner
Breaking News

പ്രളയബാധിതര്‍ക്ക് അബ്ദുള്ളക്കുട്ടി ഭൂമി വാഗ്ദാനം ചെയ്തത്‌ തട്ടിപ്പോ...?: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവം

NewsDesk
പ്രളയബാധിതര്‍ക്ക് അബ്ദുള്ളക്കുട്ടി ഭൂമി വാഗ്ദാനം ചെയ്തത്‌ തട്ടിപ്പോ...?: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവം

കണ്ണൂര്‍: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനു സ്വന്തം പേരിലുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി വിട്ടുനല്‍കാമെന്ന മുന്‍ എം.പി യും കോണ്‍ഗ്രസ് നേതാവുമായ എ.പി. അബ്ദുള്ളക്കുട്ടിയുടെ വാഗ്ദാനം പൊളളയാണെന്ന വാദവുമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാകുന്നു.

2016 ലെ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ മത്സരിക്കുമ്പോള്‍ നല്‍കിയ രേഖ പ്രകാരം 2,57,000 രൂപ വില വരുന്ന 42 സെന്റ് സ്ഥലം മാത്രമുളള അബ്ദുല്ലക്കുട്ടി സ്വന്തം ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ ദുരന്തത്തെ മാര്‍ക്കറ്റ് ചെയ്യുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നു വരുന്ന ആക്ഷേപം. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച കണക്കിലെ വിലയുടെ പതിന്‍മടങ്ങ് ദാനം ചെയ്യുമ്പോള്‍ പ്രഖ്യാപിച്ചതാണെന്നും ആക്ഷേപമുണ്ട്.flood-kerala-ap-abdullakutty-donated-land

15 സെന്റ് സ്ഥലം കെ.പി.സി.സി യുടെ ആയിരം വീട് പദ്ധതിയിലേക്കു വിട്ടുനല്‍കാനുള്ള സന്നദ്ധതയാണ് അബ്ദുല്ലക്കുട്ടി അറിയിച്ചത്. സെന്റിന് 70,000 രൂപ മതിപ്പുവില വരുന്ന സ്ഥലമാണു വിട്ടുനല്‍കുന്നതെന്നും പറഞ്ഞിരുന്നു. കൂടാതെ മുന്‍ എംപിയെന്ന നിലയില്‍ ലഭിക്കുന്ന ഒരു മാസത്തെ പെന്‍ഷന്‍ന്‍ 25700 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുമെന്നും കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരുന്നതിനുള്ള പ്രചോദനമാകട്ടെ തന്റെ തീരുമാനമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞിരുന്നു.

പുതിയ വിലയനുസരിച്ചായിരിക്കും തുക പറഞ്ഞതെന്ന ന്യായീകരണവുമായി ചിലര്‍ അബ്ദുല്ലക്കുട്ടിക്കുവേണ്ടി രംഗത്തു വന്നിട്ടുണ്ട്. ആക്ഷേപത്തിനെതിരെ അബ്ദുല്ലക്കുട്ടിയില്‍ ഒരു രീതിയിലുളള പ്രതികരണവും ഉണ്ടായിട്ടില്ല

Read more topics: flood, kerala, ap abdullakutty,
English summary
flood kerala ap abdullakutty donated land
topbanner

More News from this section

Subscribe by Email