Monday November 19th, 2018 - 4:21:am
topbanner

മഹാപ്രളയത്തിന് പുറമെ കൊടും വരൾച്ച : ജെ.എൻ.യു. പഠന സംഘം കേരളത്തിൽ

bincy
മഹാപ്രളയത്തിന് പുറമെ കൊടും വരൾച്ച : ജെ.എൻ.യു. പഠന സംഘം കേരളത്തിൽ

ആലപ്പുഴ : ജലപ്രളയക്കെടുതിയും മഹാപ്രളയത്തിന് ശേഷം കേരളം നേരിടുന്ന വൻ വരൾച്ചയും നേരിട്ട് പഠിച്ച് റിപ്പോർട് തയ്യാറാക്കുവാൻ ന്യൂഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും പ്രത്യേകം നിയോഗിക്കപ്പെട്ട പഠന സംഘം കേരളത്തിൽ എത്തി. ഹർത്താൽ ദിവസമായ തിങ്കളാഴ്യ്ച്ച കുട്ടനാട്ടിൽ വിവരശേഖരണം നടത്തി.

പ്രൊഫ. അമിതാ സിങ്ങിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി സംഘമാണ് ഹർത്താൻ ദിനത്തിൽ കുട്ടനാടിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പ്രളയക്കെടുതി റിപ്പോർട്ട് തയ്യാറാക്കുന്നത്. സംഘത്തോടൊപ്പം നിഷ ജോസ് ഉണ്ടായിരുന്നു.ഇന്ന് വയനാട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയതിനു ശേഷം സെപ്റ്റംബർ 14 ന് സംഘം ഡൽഹിക്ക് മടങ്ങും.കരകവിഞ്ഞൊഴുകി ജനത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ നദികൾ പലതും ഇപ്പോൾ വേനൽക്കാലത്തെക്കാൾ വരണ്ട അവസ്ഥയിലാണ്.

ഒരാഴ്ച മുമ്പ് വരെ ഇരുകര മുട്ടി ഒഴുകിയ പമ്പാനദിയിലും പ്രളയക്കാലത്ത് ജലം ഏറ്റവും കൂടുതൽ ഉയർന്ന ചില ഭാഗങ്ങളിലും ജലവിതാനം ക്രമാതീതമായി താഴ്ന്നിരിക്കുന്നു. പ്രളയകാലത്ത് നിറഞ്ഞു തുളുമ്പിയ കിണറുകൾ എല്ലാം വറ്റി തുടങ്ങി.ജലനിരപ്പ് താഴുന്നതോടെ പമ്പയാറ്റിൽ പല ഭാഗങ്ങളിലും മണൽത്തിട്ടകൾ തെളിഞ്ഞു തുടങ്ങി.കുട്ടനാടിലെ മിക്ക ജലാശയങ്ങളിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന് നദികളുടെ അടിത്തട്ട് വരെ കണ്ട് തുടങ്ങി.

പ്രളയജലം ജലാശയങ്ങളുടെ അടിത്തട്ടിലെ ചെളിക്കട്ട ഉൾപെടെയുള്ള മാലിന്യങ്ങൾ വലിച്ചെടുത്തു കൊണ്ട് പോയതിനാൽ ഇതുമൂലം ചിലയിടങ്ങളിൽ ജലാശയങ്ങളുടെ ആഴംവർദ്ധിച്ചിട്ടുണ്ട്.അപൂർവമായ കാലവസ്ഥയും മഴകുറവും ജലനിരപ്പ് താഴുവാൻ മറ്റൊരു കാരണമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപെടുന്നെങ്കിലും വീണ്ടും ക്രമാതീതമായി ജലനിരപ്പ് താഴുകയും മഴ ഉണ്ടാകാതിരിക്കുകയും ചെയ്താൽ കടുത്ത വൻ വരൾച്ചയും ശുദ്ധജല ക്ഷാമം ആണ് കേരളം നേരിടാൻ പോകുന്നതെന്നും മുൻകരുതൽ സ്വീകരിക്കുവാൻ അടിയന്തിര നടപടികൾ ഉണ്ടാകണമെന്നും ജനകീയ സമിതി ജനറൽ സെക്രട്ടറി അനി വർഗ്ഗീസ് കൺവീനർ ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവർ ആവശ്യപെട്ടു.

Read more topics: flood, alappuzha, JNU, Learning
English summary
Besides the Great Flood Great drought JNU Learning team in Kerala
topbanner

More News from this section

Subscribe by Email