Saturday November 17th, 2018 - 6:51:pm
topbanner

പ്രളയക്കെടുതി നേരിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സന്ദര്‍ശിച്ചു

bincy
പ്രളയക്കെടുതി നേരിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സന്ദര്‍ശിച്ചു

തൃശൂർ : പ്രളയക്കെടുതി നേരിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ.രാമചന്ദ്രന്‍ തിങ്കളാഴ്യ്ച്ച സന്ദര്‍ശിച്ചു. രാവിലെ കുറാഞ്ചേരിയിലെത്തിയ അദ്ദേഹം സ്ഥല നിവാസികളോടും തദ്ദേശസ്വയംഭരണ പ്രതിനിധികളോടും മണ്ണിടിച്ചലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു തുടര്‍ന്ന് തകര്‍ന്ന ഇല്ലിക്കല്‍ ബണ്ട് പുനര്‍നിര്‍മ്മിച്ച സ്ഥലം, ആറാട്ടുപുഴ തകര്‍ന്ന റോഡ്, വേലുപ്പാടം കോളനി, വരന്തരപ്പിള്ളി പൗണ്ട്, ചാലക്കുടി താലൂക്ക് ആശുപത്രി, സേക്രട്ട് ഹാര്‍ട്ട് കോളേജ്, വേട്ടുകടവ് എളപ്രം കോളേനി, കാടു കുറ്റി കടവനാട് കോളനി, കുണ്ടൂര്‍ പായ്ത്തുരുത്ത് തൂക്കുപാലം, ആലപ്പാട്, പുള്ള്, മനക്കൊടി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.

ഇവിടത്തെ ജനപ്രതിനിധികളും വീട്ടുകാരുമായി വിശദമായി സംസാരിച്ചു. പ്രളയവുമായി ബന്ധപ്പെട്ട വീടുകളുടെ തകര്‍ച്ച, റോഡുകളുടെ തകര്‍ച്ച, കൃഷി നാശം തുടങ്ങിഎല്ലാം വിശദമായി രേഖപ്പെടുത്തുകയും ചെയ്തു.
വിവിധ പ്രദേശങ്ങളിലെ സന്ദര്‍ശനത്തിനു ശേഷംജില്ലയിലെ പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ.രാമചന്ദ്രന്‍ ജില്ലാകളക്ടര്‍ ടി.വി അനുപമയുമായി വിശദമായി ചര്‍ച്ച നടത്തി.

ചാലക്കുടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍ കുമാര്‍, വടക്കാഞ്ചേരി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അനൂപ് കിഷോര്‍, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ഷീജൂ, കാടുകുറ്റി പഞ്ചായത്ത് പ്രസിഡണ്ട് തോമസ് ഐ കണ്ണത്ത്, ഡെ.കളക്റ്റര്‍ എം.ബി ഗിരീഷ്, തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികള്‍, പ്ലാനിങ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനോടൊപ്പം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

Read more topics: flood, Vice Chairman, visited
English summary
The Vice Chairman of the Planning Board visited various places in the district
topbanner

More News from this section

Subscribe by Email