Sunday November 18th, 2018 - 1:39:am
topbanner

മഴക്കെടുതി : കേന്ദ്ര സര്‍ക്കാരിന്റെ കൂടുതല്‍ സഹായം കേരളത്തിന് ഉണ്ടാകുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

bincy
മഴക്കെടുതി : കേന്ദ്ര സര്‍ക്കാരിന്റെ കൂടുതല്‍ സഹായം കേരളത്തിന് ഉണ്ടാകുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം : പ്രളയ കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ കൂടുതല്‍ സഹായം ഉണ്ടാകുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു . അതോടൊപ്പം കൂടുതല്‍ മരുന്നുകള്‍ കേന്ദ്രത്തില്‍ നിന്ന് എത്തിക്കുമെന്നു അദ്ദേഹം പറഞ്ഞു കേരളം നല്‍കുന്ന നിവേദനം അനുസരിച്ചായിരിക്കും കേന്ദ്രത്തിന്റെ സഹായം ഉണ്ടാകുന്നത് .

എന്നാല്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എല്ലാം കേരളത്തിലെ ദുരന്തത്തെ വിലയിരുത്താന്‍ എത്തിയിരുന്നു . അവര്‍ കേരളത്തിന്റെ സ്ഥിതി ഗതികള്‍ മനസിലാക്കിയതാണ് .അതോടൊപ്പം കേരള സര്‍വ കക്ഷി സംഗം കേരളത്തിലെ സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതില്‍ കേന്ദ്രത്തില്‍ അറിയിക്കുന്നത് തെറ്റില്ല എന്നും മന്ത്രി പറഞ്ഞു .

Read more topics: flood, help,central, government
English summary
flood Alphons Kannanthanam says Kerala will have more help from the central government
topbanner

More News from this section

Subscribe by Email