Friday May 25th, 2018 - 8:50:am
topbanner

വാട്‌സ്ആപ്പ് ഹര്‍ത്താല്‍; സംഘപരിവാര്‍ ആഹ്വാനം ഏറ്റെടുത്ത് ലീഗ് ഗ്രൂപ്പുകളും

NewsDesk
വാട്‌സ്ആപ്പ് ഹര്‍ത്താല്‍; സംഘപരിവാര്‍ ആഹ്വാനം ഏറ്റെടുത്ത് ലീഗ് ഗ്രൂപ്പുകളും

മഞ്ചേരി: വര്‍ഗീയ കലാപം ലക്ഷ്യമിട്ട് സംഘപരിവാര്‍ ആസൂത്രണം ചെയ്ത വാട്‌സ്ആപ്പ് ഹര്‍ത്താല്‍ ആഹ്വാനം ഏറ്റെടുത്ത് മുസ്ലിംലീഗുകാരുടെ ഗ്രൂപ്പും. ഹര്‍ത്താല്‍ ആഹ്വാനവുമായി ലീഗ് പ്രാദേശിക നേതാക്കളടക്കം അംഗങ്ങളായ 'ഹാജിയാര്‍പടി മുസ്ലിംലീഗ്' എന്ന വാട്സ്ആപ് ഗ്രൂപ്പിലടക്കം പ്രചരിച്ച പ്രകോപനപരമായ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും പുറത്തായി.

ഏപ്രില്‍ 17ന് അഖിലാണ് ആദ്യ സന്ദേശം പോസ്റ്റ് ചെയ്തത്. ശ്രമം വിജയിച്ചെങ്കിലും മലപ്പുറത്തും വടക്കന്‍ കേരളത്തിന്റെ ചിലയിടങ്ങളിലും മാത്രമാണ് സംഘര്‍ഷമുണ്ടായത്. ഒരേപോലുള്ള സന്ദേശമാണ് മുഴുവന്‍ ജില്ലകളിലേക്കും കൈമാറിയത്.

മഞ്ചേരിയില്‍ മാത്രം നൂറോളം ഗ്രൂപ്പുകളില്‍ സന്ദേശം പ്രചരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചപ്പോഴാണ് സംസ്ഥാനത്ത് മൊത്തം വലവിരിച്ച വാട്‌സ്ആപ് ഗ്രൂപ്പിലേക്കും അതിന്റെ സൂപ്പര്‍ അഡ്മിന്മാരിലേക്കും എത്തുന്നത്. എല്ലാ ജില്ലകളിലും രൂപീകരിച്ച വാട്സ്ആപ് ഗ്രൂപ്പുകളുടെ അഡ്മിന്മാരെ പൊലീസ് ചോദ്യംചെയ്തുവരികയാണ്. പലരും അഡ്മിന്‍ സ്ഥാനമൊഴിഞ്ഞു.

ഹര്‍ത്താല്‍ ആസൂത്രണം ചെയ്തതിന് സംഘപരിവാറുകാരായ  കൊല്ലം സ്വദേശി അമര്‍നാഥ് ബൈജു (20), ഗ്രൂപ്പ് അഡ്മിന്മാരായ എം ജെ സിറില്‍ (22),  സുധീഷ് (22),  ഗോകുല്‍ശേഖര്‍ (21),  അഖില്‍ (23) എന്നിവരെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റി.

Read more topics: WhatsApp, hartal, Kerala
English summary
Five WhatsApp group admins taken into police custody for flash hartal in Kerala

More News from this section

Subscribe by Email