topbanner
Tuesday November 21st, 2017 - 7:55:am
topbanner
Breaking News

യുവാവിന്റെ കൊലപാതകം; പിടിയിലായത് ബിജെപിക്കാരന്‍; ഹര്‍ത്താല്‍ നടത്തിയ ബിജെപി നാണംകെട്ടു

NewsDesk
യുവാവിന്റെ കൊലപാതകം; പിടിയിലായത് ബിജെപിക്കാരന്‍; ഹര്‍ത്താല്‍ നടത്തിയ ബിജെപി നാണംകെട്ടു

തൃശൂര്‍: മുക്കാട്ടുകര കോക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ തന്നെ പിടിയിലായതോടെ ഹര്‍ത്താല്‍ നടത്തിയ ബിജെപി നാണംകെട്ടു.

സംഭവത്തില്‍ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുക്കാട്ടുകര മാവിന്‍ചുവട് സ്വദേശികളായ ഊരത്ത് സൂരജ് (19) ഊരത്ത് സിദ്ദു (20), പയ്യപ്പാട്ട് യേശുദാസ് (30), എലഞ്ഞിക്കുളം സ്വദേശി കുറ്റിക്കാട്ടുപറമ്പില്‍ കുട്ടുമോന്‍ എന്നറിയപ്പെടുന്ന അരുണ്‍ (31), നെല്ലങ്കര സ്വദേശി കാഞ്ഞാലി സച്ചിന്‍ (22) എന്നിവരാണ് പിടിയിലായത്. ഇതില്‍ അരുണ്‍ ബിജെപി പ്രവര്‍ത്തകനാണ്.

ഫെബ്രുവരി 12നുണ്ടായ സംഘര്‍ഷത്തില്‍ നെല്ലിശേരി നെട്ടിശേരി പൊറാടന്‍ വീട്ടില്‍ ബാലന്റെ മകന്‍ നിര്‍മല്‍ (20) ആണ് മരിച്ചത്. നിര്‍മല്‍ യുവമോര്‍ച്ച പ്രവര്‍ത്തകനാണ്. കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് പറഞ്ഞു.

തര്‍ക്കത്തനിടെ മുക്കാട്ടുകര നായരങ്ങാടി സ്വദേശി ചിരിയങ്കണ്ടത്ത് വീട്ടില്‍ ജോണിയുടെ മകന്‍ മിഥുന് (23) കുത്തേറ്റിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

നിര്‍മലിനെ കൊലപ്പെടുത്തിയത് സിപിഎം ആണെന്ന് ആരോപിച്ചാണ് ബിജെപിക്കാര്‍ അര്‍ധരാത്രിയില്‍ തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടയുടന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിച്ചതെന്ന് സിപിഎം കുറ്റപ്പെടുത്തുന്നു.

അറസ്റ്റിലായ മണ്ണുത്തി പട്ടാളക്കുന്ന് എലിഞ്ഞിക്കുളം കുറ്റിക്കാട്ടുപറമ്പില്‍ അശോകന്റെ മകന്‍ അരുണ്‍ സജീവ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകനാണ്. പേരാമംഗലം, മണ്ണുത്തി സ്‌റ്റേഷനുകളിലായി വധശ്രമക്കേസുകളിലടക്കം അരുണ്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Read more topics: arrest, BJP, murder, thrissure
English summary
five arrested for BJP worker murder in thrissure
topbanner topbanner

More News from this section

Subscribe by Email