Wednesday November 21st, 2018 - 5:47:am
topbanner

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; മുന്‍ വൈദികന്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയില്‍

NewsDesk
കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; മുന്‍ വൈദികന്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയില്‍

അടിമാലി: കാനഡ ഓസ്‌ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി ഒരുകോടിയിലധികം രൂപ തട്ടിയ വൈദികന്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘം അറസ്റ്റില്‍.

ആലുവ സ്വദേശിയും ഇപ്പോള്‍ അടിമാലിയില്‍ താമസക്കാരനുമായ മുന്‍ വൈദികന്‍ പറമ്പില്‍ നോബി പോള്‍(41), ഇരുമ്പുപാലം കീപ്പുറത്ത് അഷ്‌റഫ്(42), കമ്പിളികണ്ടം തെള്ളിത്തോട് ചേലമലയില്‍ ബിജു കുര്യാക്കോസ്(44), തോപ്രാംകുടി മുളപ്പുറത്ത് ബിനു പോള്‍ (36), കമ്പിളിക്കണ്ടം ഓലാനിക്കല്‍ അരുണ്‍ സോമന്‍(34) എന്നിവരാണ് പിടിയിലായത്.

ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ നിന്നായി 119 പേരില്‍ നിന്നാണ് ഇവര്‍ തുക തട്ടിയെടുത്തത്. പലരില്‍ നിന്നായി അന്‍പതിനായിരം മുതല്‍ അഞ്ചു ലക്ഷം രൂപവരെയാണ് വാങ്ങിയത്.

ഇവരില്‍ ആര്‍ക്കും ജോലി ലഭിച്ചിട്ടില്ലെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. അടിമാലിയില്‍ ലൈബ്രറി റോഡില്‍ അക്സല്‍ അലയന്‍സ് എന്നപേരില്‍ സ്ഥാപനം തുടങ്ങിയായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ നാലു പേര്‍ക്കായി പോലീസ് തെരച്ചിലിലാണ്.

സഭ പുറത്താക്കിയ മുന്‍ വൈദികന്‍ പറമ്പില്‍ നോബി പോള്‍ പുരോഹിത വേഷമണിഞ്ഞാണ് തട്ടിപ്പിന് കളമൊരുക്കിയത്. ജോലി ലഭിക്കാതെ പരാതിയുമായി വരുന്നവര്‍ക്ക് ചെറിയ തുക നല്‍കി മടക്കി അയക്കും.

അടിമാലി, സുല്‍ത്താന്‍ബത്തേരി, കഞ്ഞിക്കുഴി സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ട്. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെട്ടവര്‍. തട്ടിപ്പിനിരയായ അടിമാലി, പാലക്കാട് സ്വദേശികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നാര്‍ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം അടിമാലി സിഐ പി കെ സാബുവിന്റെ അന്വേഷണത്തിലാണ് അറസ്റ്റ്. അറസ്റ്റിലായ ബിജു കുര്യാക്കോസ് ജനതാദള്‍ യു ജില്ലാകമ്മിറ്റിയംഗമാണ്. അഷ്‌റഫ് ഇരുമ്പുപാലത്ത് ആശുപത്രി നടത്തുകയാണ്.

 

Read more topics: arrest, job, idukki
English summary
five arrested for alleged fraud, promised job in idukki
topbanner

More News from this section

Subscribe by Email