Tuesday November 13th, 2018 - 9:37:pm
topbanner

ശ്രീകൃഷ്ണ കോളേജ് അപകടത്തിനിടയാക്കിയത് വിപരീത ചുഴലി

NewsDesk
ശ്രീകൃഷ്ണ കോളേജ് അപകടത്തിനിടയാക്കിയത് വിപരീത ചുഴലി

മലപ്പുറം: ശ്രീകൃഷ്ണ കോളേജ് അങ്കണത്തിലെ മരം കാറ്റില്‍ കടപുഴകി വീണ് ഒരു വിദ്യാര്‍ഥിനി മരിക്കാന്‍ ഇടയായത് വിപരീത ചുഴലി മൂലമാണെന്ന് വിദഗ്ധര്‍. ജില്ലയില്‍ താനൂരിലും ചുഴലിക്കാറ്റ് മൂലം ഒരാള്‍ മരിച്ചു.

മധ്യേന്ത്യയില്‍ രൂപംകൊണ്ട 'വിപരീത അന്തരീക്ഷ ചുഴലി' കേരളത്തിലേക്കെത്തിയതാണ് പെട്ടെന്നുണ്ടായ കാറ്റിനു കാരണമെന്നു തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.

എതിര്‍ഘടികാര ദിശയിലാണു ചുഴലിക്കാറ്റ് വീശുക. എന്നാല്‍, വിപരീത ചുഴലി ഘടികാര ദിശയിലായിരിക്കും. ഈ കാറ്റ് തമിഴ്‌നാട് വഴി കേരളത്തിലേക്കെത്തിയതാകാമെന്നു ഡയറക്ടര്‍ പറഞ്ഞു.

കോളേജില്‍ ഡി സോണ്‍ കലോത്സവം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കോളേജിലെ ഒന്നാം വര്‍ഷ ബി.എ. ഇക്കണോമിക്‌സ് വിദ്യാര്‍ഥിനിയും ചിറ്റിലപ്പിള്ളി ശങ്കരമഠത്തില്‍ അശോകന്റെയും ഷീജയുടെയും മകളുമായ അനുഷ(18)യാണ് മരിച്ചത്.

മരത്തണലിലെ വൈശാലി പാറയിലിരുന്ന് ഡി സോണ്‍ മത്സരത്തിനുള്ള പാട്ട് പരിശീലിക്കുന്നതിനിടെയാണ് ദുരന്തം. ഇതേത്തുടര്‍ന്ന് ഡി സോണ്‍ കലോത്സവം മാറ്റി.

 

കാമുകിയെ കാണാനെത്തി കുടുങ്ങിയ കാമുകന്‍ രക്ഷപ്പെട്ടത് എങ്ങനെ ?

പെരുമ്പാവൂരില്‍ കുട്ടികളെ പിഡീപ്പിച്ച വൈദികന്‍ അറസ്റ്റില്‍

English summary
Girl student dies in tree fall on Guruvayur college campus
topbanner

More News from this section

Subscribe by Email