Wednesday September 19th, 2018 - 10:19:pm
topbanner
Breaking News

പരവൂര്‍ ദുരന്തം; പോലീസിനെതിരെ ആഞ്ഞടിച്ച് കൊല്ലം കളക്ടര്‍ ഷൈനമോള്‍

NewsDesk
പരവൂര്‍ ദുരന്തം; പോലീസിനെതിരെ ആഞ്ഞടിച്ച് കൊല്ലം കളക്ടര്‍ ഷൈനമോള്‍

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ചയുണ്ടായതായി കൊല്ലം ജില്ലാ കളക്ടര്‍ ഷൈനമോള്‍.

കമ്പക്കെട്ടിന് എഡിഎം അനുമതി നിഷേധിച്ചരുന്നതാണെന്ന് കളക്ടര്‍ പറഞ്ഞു. പോലീസ് ഈ റിപ്പോര്‍ട്ട് മറികടന്നത് എങ്ങിനെയാണെന്ന് കളക്ടര്‍ ചോദിക്കുന്നു. ആദ്യം അനുമതി നിഷേധിച്ച പോലീസ് റിപ്പോര്‍ട്ട് എങ്ങിനെയാണ് പിന്നീട് തിരുത്തിയതെന്ന് അന്വേഷിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

വെടിക്കെട്ടിന് വാക്കാല്‍ അനുമതികിട്ടിയെന്ന് സംഘാടകര്‍ പറഞ്ഞെന്ന വാദം അംഗീകരിച്ച പോലീസ് നടപടി അപക്വമാണ്. പോലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും വെടിക്കെട്ട് തടഞ്ഞില്ല.

അനുമതി നിഷേധിച്ചതിന് ശേഷം ക്ഷേത്രകമ്മറ്റിക്കാര്‍ വന്നു കണ്ടിരുന്നു. കമ്പക്കെട്ട് മത്സരത്തിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഞങ്ങള്‍ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു.

ഒരു കാരണവശാലും പരിപാടി നടത്തരുത് എന്നാണ് ജില്ലാഭരണകൂടം നല്‍കിയ നിര്‍ദേശം. ഇതിന് ശേഷം മറ്റൊരു ഉത്തരവും നല്‍കിയിരുന്നില്ല. വാക്കാല്‍ അനുമതി നല്‍കിയെന്നാണ് സംഘാടകര്‍ പോലീസിനോട് പറഞ്ഞത്. അതു വിശ്വസിച്ച് പരിപാടിക്ക് അനുവാദം നല്‍കിയെന്ന് പറയുന്നത് ശരിയല്ല. സംഭവത്തില്‍ സിറ്റി പോലീസ് കമ്മിഷണറോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പോലീസ് റിപ്പോര്‍ട്ട് തിരുത്തി വെടിക്കെട്ടിന് അനുമതി നല്‍കിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്ന വിധത്തിലാണ് കളക്ടര്‍ പോലീസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

 ദുരന്തം ഇരട്ടിയാക്കി വിവിഐപികളുടെ സന്ദര്‍ശനം. ; ലക്ഷ്യം തെരഞ്ഞെടുപ്പ്

Read more topics: collector, kollam, paravoor
English summary
Fireworks held despite permit denial by collector
topbanner

More News from this section

Subscribe by Email