Saturday October 20th, 2018 - 11:02:pm
topbanner
Breaking News

കാലിക്കറ്റ് നഴ്‌സിംഗ് ഹോമില്‍ തീപിടുത്തം

Anju NC
കാലിക്കറ്റ് നഴ്‌സിംഗ് ഹോമില്‍ തീപിടുത്തം

കോഴിക്കോട്: കാലിക്കറ്റ് നഴ്‌സിംഗ് ഹോമില്‍ തീപിടുത്തം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനു സമീപം രണ്ടാം ഗേറ്റിനടുത്തുള്ള നഴ്‌സിംഗ് ഹോമിലാണ് തീപിടുത്തമുണ്ടായത്.

നഴ്‌സിംഗ് ഹോമിന്റെ പഴയ കെട്ടിടത്തിലെ ഹീറ്ററിനാണ് തീ പിടിച്ചത്. ഹീറ്ററില്‍ നിന്നും പുക ഉയരുന്നത് കണ്ട ജീവനക്കാരന്‍ ഉടന്‍ തന്നെ ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ട് അഗ്നിശമന യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.

Read more topics: fire, calicut, nursing home,
English summary
fire in calicut nursing home
topbanner

More News from this section

Subscribe by Email