Sunday September 23rd, 2018 - 12:42:am
topbanner

കോട്ടയം കളക്ടറേറ്റിന് സമീപം വന്‍ തീപ്പിടുത്തം; ഒരു നില പൂര്‍ണ്ണമായും കത്തിനശിച്ചു

Jikku Joseph
കോട്ടയം കളക്ടറേറ്റിന് സമീപം വന്‍ തീപ്പിടുത്തം; ഒരു നില പൂര്‍ണ്ണമായും കത്തിനശിച്ചു

കോട്ടയം: കോട്ടയം കളക്ടറേറ്റിന് സമീപത്തെ മൂന്നു നില കെട്ടിടത്തിന് തീപിടിച്ചു. തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. അഗ്‌നിശമനസേന എത്തി തീയണയ്ക്കാന്‍ ശ്രമം നടത്തിവരികയാണ്. പത്തോളം യൂണിറ്റുകള്‍ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ്.

കണ്ടത്തില്‍ റസിഡന്‍സി എന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ ഒരു നില പൂര്‍ണമായും കത്തിനശിച്ചു. സൂപ്പര്‍മാര്‍ക്കറ്റും, തുണിക്കടയും ലോഡ്ജുമാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. താഴത്തെ നിലയിലുണ്ടായിരുന്ന സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണ്ണമായും തുണിക്കട ഭാഗികമായും കത്തിനശിച്ചു.

പുക പടര്‍ന്നപ്പോള്‍ മൂന്നാം നിലയിലെ ലോഡ്ജില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു തീപിടിത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

2012-ല്‍ നിര്‍മ്മിച്ച കെട്ടിടത്തിന് എതിര്‍വശത്ത് എതിര്‍വശത്ത് ഒരു പെട്രോള്‍ പമ്പ് സ്ഥിതി ചെയ്യുന്നുണ്ട്. മറ്റിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ്. നാശനഷ്ടങ്ങള്‍ കണക്കാക്കുന്നുണ്ട്. കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സ് തീയണയ്ക്കല്‍ ശ്രമം നാലു മണിക്കൂറായി തുടരുകയാണ്.

 

English summary
fire breaks out near kottayam collectorate
topbanner

More News from this section

Subscribe by Email