Monday February 18th, 2019 - 3:43:am
topbanner

പെരുമ്പാവൂരിലെ പ്ലാസ്റ്റിക് നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

Jikku Joseph
പെരുമ്പാവൂരിലെ പ്ലാസ്റ്റിക് നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. കണ്ടന്തറയിലെ പ്ലാസ്റ്റിക് നിര്‍മാണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് തീ പടര്‍ന്നത്. അപകടത്തില്‍ ആളപായമില്ലെന്നാണു പ്രാഥമിക വിവരം.

തീയണയ്ക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, മൂവാറ്റുപുഴ, പട്ടിമറ്റം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എട്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് മണിക്കൂറുകളോളം എടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളപായമില്ലെങ്കിലും ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കണ്ടന്തറ ചിറയിലാന്‍ അബ്ദുവിന്റെ ഉടമസ്ഥതയിലുളള പ്‌ളാസ്റ്റിക്ക് കമ്പനിയാണ് അഗ്നിക്കിരയായത്.

ഏഴ് മണിയോടെയാണ് കമ്പനിയുടെ മുന്‍വശത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീ പിടിച്ചത്. തീ ആളിപ്പടര്‍ന്ന് കമ്പനിയിലേക്കും വ്യാപിച്ചതയോടെ നിയന്ത്രണാധീതമാവുകയായിരുന്നു. തീ ആളിയതോടെ കമ്പനിയിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

Viral News

Read more topics: fire, breaks, perumbavoor
English summary
fire breaks in perumbavoor
topbanner

More News from this section

Subscribe by Email