Friday February 22nd, 2019 - 8:18:pm
topbanner

തളിപ്പറമ്പ് നഗരത്തിലെ തുണിക്കടയില്‍ വന്‍ തീപിടിത്തം

NewsDesk
തളിപ്പറമ്പ് നഗരത്തിലെ തുണിക്കടയില്‍ വന്‍ തീപിടിത്തം

തളിപ്പറമ്പ്: മെയിന്‍ റോഡിലെ ന്യൂ ക്ലോത്ത് സ്റ്റോര്‍ എന്ന തുണിക്കടയിലുണ്ടായ തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. കടയുടെ മൂന്നാം നിലയില്‍ രാവിലെ എട്ടോടെയായിരുന്നു തീപിടിത്തമുണ്ടായത്.

അടുത്ത കടയിലെ ജീവനക്കാരനാണ് മുകള്‍നിലയില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണച്ചുവെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ തുണിത്തരങ്ങള്‍ കത്തിനശിക്കുകയും വെള്ളത്തില്‍ കുതിര്‍ന്ന് നശിക്കുകയും ചെയ്തു.

മൂന്നാം നിലയിലെ ഫാനില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടുത്തമുണ്ടായതെന്ന് അഗ്നിശമന സേനാ കേന്ദ്രങ്ങള്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റ് ജന. സെക്രട്ടറി വി.താജുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് ന്യൂ ക്ലോത്ത് സ്റ്റോര്‍സ്. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തി.

Viral News

Read more topics: Fire, textile, taliparamba
English summary
Fire at textile showroom in taliparamba
topbanner

More News from this section

Subscribe by Email