Saturday September 22nd, 2018 - 8:59:pm
topbanner

രാജി നല്‍കിയത് മമ്മൂട്ടിക്ക്; ആരെയും ഭയമില്ലെന്ന് സലിംകുമാര്‍

NewsDesk
രാജി നല്‍കിയത് മമ്മൂട്ടിക്ക്; ആരെയും ഭയമില്ലെന്ന് സലിംകുമാര്‍

കൊച്ചി: അമ്മയില്‍ നിന്നും രാജിവെക്കുന്നതായി കാട്ടി എഴുത്തു നല്‍കിയത് സംഘടനാ സെക്രട്ടറി നടന്‍ മമ്മൂട്ടിക്കാണെന്ന് സലിം കുമാര്‍. രാജി നല്‍കിയതുകൊണ്ട് വിലക്കുണ്ടാകുമെന്ന ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

കലാകാരന് നട്ടെല്ലുണ്ടായിരിക്കണം. ഇനി സംഘടനയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് തിരിച്ചറിഞ്ഞാണു രാജി. തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അഭിനയിപ്പിക്കില്ല എന്ന് തീരുമാനം ഭാവിയെ ബാധിക്കുന്നതാണെങ്കിലും അതൊന്നും പേടിച്ച് ജീവിക്കാന്‍ പറ്റില്ല. സിനിമാ നടനായിട്ട് 20 കൊല്ലമായി. അതിനുമുന്‍പ് 26 കൊല്ലം സിനിമ നടനല്ലാതെ ജീവിച്ചതാണ്. അതുകൊണ്ട് അത്തരത്തിലുള്ള പേടിയൊന്നുമില്ല. അമ്മയിലെ സാധാരണ മെംബര്‍മാര്‍ക്ക് നീതി ലഭിക്കണമെന്നാണ് തന്റെ നിലപാടെന്നും സലിംകുമാര്‍ വ്യക്തമാക്കി.

ഗണേഷിന് പിന്തുണയുമായി ദിലീപും നിവിന്‍ പോളിയും; ജഗദീഷ് 'അമ്മ'യില്‍ നിന്നും രാജിവെച്ചേക്കും

ജിഷയുടെ കൊലപാതം; രണ്ട് അസം സ്വദേശികള്‍ കസ്റ്റഡിയില്‍

നികേഷ് കുമാറിനെതിരെ വ്യക്തിഹത്യ; രണ്ടുദിവസം കൊണ്ട് പ്രചരിപ്പിച്ചത് ആയിരക്കണക്കിന് നോട്ടീസുകള്‍

Read more topics: Film, Salim Kumar, AMMA
English summary
Film star Salim Kumar resigns from AMMA
topbanner

More News from this section

Subscribe by Email