Saturday September 22nd, 2018 - 3:08:am
topbanner

സിനിമകള്‍ ചിത്രീകരിച്ച പ്രമുഖ നിര്‍മാതാവിന്റെ ആഡംബര വീട് പൂര്‍ണമായും കത്തി നശിച്ചു

NewsDesk
സിനിമകള്‍ ചിത്രീകരിച്ച പ്രമുഖ നിര്‍മാതാവിന്റെ ആഡംബര വീട് പൂര്‍ണമായും കത്തി നശിച്ചു

കൊച്ചി: അരയന്നങ്ങളുടെവീട്, ബാംബൂ ബോയ്‌സ് തുടങ്ങിയ സിനിമകള്‍ ചിത്രീകരിച്ച ആഡംബര വീട് കത്തിനശിച്ചു. സിനിമാ നിര്‍മ്മാതാവും മുന്‍ നഗരസഭാ കൗണ്‍സിലറും തുറമുഖ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന പരേതനായ വി.എച്ച്.എം.റഫീക്കിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ വീട്.

റഫീക്കിന്റെ മകന്‍ റെനീഷിന്റെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ വീട്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ റെനീഷിന്റെ കുടുംബം കാക്കനാട്ടെ വീട്ടിലായിരുന്നു.

മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, ഗാന്ധിനഗര്‍ എന്നീ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നെത്തിയ അഗ്നിശമന സേനയാണ് മണിക്കൂറുകള്‍ പ്രയത്‌നിച്ച് തീ അണച്ചത്. മധുരക്കമ്പനി റോഡിലെ 7000 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച ഇരുനില വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളും തേക്ക് ഫര്‍ണിച്ചറുകളുമെല്ലാം ചാമ്പലായി. 50 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

Read more topics: film, producer, house, fire, kochi
English summary
film producer's house catches fire in kochi
topbanner

More News from this section

Subscribe by Email