topbanner
Friday March 31st, 2017 - 4:03:am
topbanner

കമലിനും എംടിക്കും പിന്തുണ; ചലചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു

NewsDesk
കമലിനും എംടിക്കും പിന്തുണ; ചലചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു

കൊച്ചി: സംവിധായകന്‍ കമല്‍ എംടി വാസുദേവന്‍ നായര്‍ എന്നിവര്‍ക്കെതിരെ ഉയര്‍ന്നുവന്ന അധിക്ഷേപങ്ങള്‍ക്കെതിരെ മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ഫെഫ്കയുടെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ.

ചലച്ചിത്രപ്രവര്‍ത്തകരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയവും മതപരവുമായ 'ഭിന്നാഭിപ്രായങ്ങള്‍ക്കിടയിലും അവയ്ക്കു അതീതമായി മതനിരപേക്ഷതയോടെ നിലകൊള്ളുന്നവരാണു ചലച്ചിത്ര പ്രവര്‍ത്തകര്‍. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അവരെ വേട്ടയാടുന്നതു ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്രമായ ഇടങ്ങള്‍ നിലനിര്‍ത്താന്‍ കലാകാരന്‍മാര്‍ക്ക് കഴിയണമെന്നു ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ പറഞ്ഞു. ഒന്നിനേയും ആട്ടിപ്പായിക്കുന്നതല്ല ഇന്ത്യയുടെ പാരമ്പര്യം.വ്യത്യസ്ത ആശയങ്ങളെ എല്ലാക്കാലത്തും ഇരുകൈയ്യും നീട്ടി സ്വീകരിച്ച പാരമ്ബര്യമാണു നമ്മുടെ രാജ്യത്തിനുള്ളത്. അടിയന്തരാവസ്ഥ കാലത്തെ ഓര്‍മിപ്പിക്കുന്നതാണു ഇപ്പോഴത്തെ സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ചിലരുടെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കായി കലാകാരന്‍മാരെ ചട്ടുകമാക്കരുതെന്ന് സംവിധായകന്‍ സിദ്ധിഖ് പറഞ്ഞു. തെറ്റുചൂണ്ടിക്കാണിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. കലാകാരന്‍ സമൂഹത്തിന്റെ പൊതുസ്വത്താണെന്നും അദ്ദേഹം പറഞ്ഞു.

ഹിറ്റ്‌ലറിന്റെ 'ഭാഷ ആവര്‍ത്തിക്കാന്‍ കഴിയുമെന്ന വിശ്വസിക്കുന്ന ചിലരെങ്കിലും നാട്ടിലുണ്ടെന്നു കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. നടി മഞ്ജു വാര്യര്‍ പ്രതിജ്ഞാ വാചകം ചൊല്ലി. ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍, ജോഷി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ലാല്‍, കെപിഎസി ലളിത, ജിപി വിജയകുമാര്‍, എസ് എന്‍ സ്വാമി, ജി എസ് വിജയന്‍, ഷോബി തിലകന്‍, കുക്കു പരമേശ്വരന്‍, ബ്‌ളെസി, സിയാദ് കോക്കര്‍,അനൂപ് മേനോന്‍, റിമ കല്ലിങ്കല്‍, ഭാഗ്യലക്ഷമി, ഷാഫി, മെക്കാര്‍ട്ടിന്‍, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, രഞ്ജിത്ത് ശങ്കര്‍, സുഗീത്, ആര്‍ ഉണ്ണി, ജിബു ജേക്കബ്, ബോബന്‍ സാമുവല്‍, മാര്‍ത്താണ്ഡന്‍, എം എ നിഷാദ്, വിനോദ് വിജയന്‍ തുടങ്ങിയവര്‍ സരോവരത്തില്‍ നടന്ന കൂട്ടായ്മയില്‍ പങ്കെടുത്തു. ചലച്ചിത്ര മേഖലയിലെ വിവിധ സംഘടനകളുടെ പിന്തുണയോടെയായിരുന്നു പരിപാടി.

Read more topics: Film, MT vasudevan nair, Kamal
English summary
Film fraternity bats for MT, Kamal
topbanner topbanner

More News from this section

Subscribe by Email