Friday December 14th, 2018 - 6:02:pm
topbanner

തി​ര​ക്ക​ഥ​യി​ല്ല, അ​ഭി​നേ​താ​ക്ക​ളി​ല്ല..​എ​ന്നാ​ലും ചി​ത്ര​ത്തി​ന്‍റെ പൂ​ജ ഗം​ഭീ​ര​മാ​യി ന​ട​ക്കും; സിനിമേയേക്കാൾ വെല്ലുന്ന തട്ടിപ്പിന്‍റെ തിരക്കഥ ...

bincy
തി​ര​ക്ക​ഥ​യി​ല്ല, അ​ഭി​നേ​താ​ക്ക​ളി​ല്ല..​എ​ന്നാ​ലും ചി​ത്ര​ത്തി​ന്‍റെ പൂ​ജ ഗം​ഭീ​ര​മാ​യി ന​ട​ക്കും; സിനിമേയേക്കാൾ വെല്ലുന്ന തട്ടിപ്പിന്‍റെ തിരക്കഥ ...

സി​നി​മ​യി​ൽ അ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ ത​ട്ടു​ന്ന സം​ഘ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് വ്യാ​പ​കം. ക​ണ്ണൂ​രി​ൽ ര​ണ്ടു​ പ​രാ​തി​ക​ൾ ഇ​ത്ത​രം സം​ഘ​ങ്ങ​ളെ​ക്കുറി​ച്ച് ല​ഭി​ച്ചു. സി​നി​മ​യു​ടെ പൂ​ജ ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് പ​ണം ത​ട്ടു​ന്ന​ത്. സ്ക്രി​പ്റ്റ് പോ​ലും പൂ​ർ​ത്തി​യാ​കാ​തെ ഓ​ഡി​ഷ​ൻ ന​ട​ത്തു​ക​യും സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് ത​ട്ടി​പ്പു​ക​ൾ അ​ര​ങ്ങേ​റു​ന്ന​ത്.

ഏ​തെ​ങ്കി​ലും വ​ൻ​കി​ട ഹോ​ട്ട​ലു​ക​ളി​ലാ​യി​രി​ക്കും ചി​ത്ര​ത്തി​ന്‍റെ പൂ​ജ. അ​ഭി​നേ​താ​ക്ക​ൾ ഇ​ല്ലാ​തെ പ്രൊ​ഡ്യൂ​സ​റും കോ-​പ്രൊ​ഡ്യൂ​സ​റു​മാ​യാ​ണ് പ​ല​രും പൂ​ജ ച​ട​ങ്ങി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സോ​ടു​കൂ​ടി​യാ​ണ് ഓ​ഡി​ഷ​ൻ ന​ട​ത്തു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ ച​തി​ക്ക​പ്പെ​ട്ട എ​ഴു​ത്തു​കാ​ര​ന്‍റെ​യും അ​ഭി​നേ​താ​വി​ന്‍റെ​യും പ​രാ​തി​ക​ളാ​ണ് ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​യെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

തി​ര​ക്ക​ഥ​യി​ല്ല, അ​ഭി​നേ​താ​ക്ക​ളി​ല്ല..​എ​ന്നാ​ലും ചി​ത്ര​ത്തി​ന്‍റെ പൂ​ജ ഗം​ഭീ​ര​മാ​യി ന​ട​ക്കും. പൂ​ജ ന​ട​ക്കു​ന്പോ​ൾ ആ​കെ​യു​ള്ള​ത് സം​വി​ധാ​യ​ക​നും നി​ർ​മാ​താ​ക്ക​ളും പി​ന്നെ സി​നി​മാ​രം​ഗ​ത്ത് അ​ത്ര പ്ര​ശ​സ്ത​ര​ല്ലാ​ത്ത ആ​ളു​ക​ളും. പൂ​ജ​യ്ക്ക് മു​ന്പ് അ​ത്യാ​വ​ശ്യം സി​നി​മ​യും സീ​രി​യ​ലു​ക​ളു​മാ​യി ക​ഴി​യു​ന്ന ജൂ​ണി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ളെ​യാ​ണ് സം​വി​ധാ​യ​ക​നും നി​ർ​മാ​താ​ക്ക​ളും സ​മീ​പി​ക്കു​ന്ന​ത്.

നാ​യ​ക​സ്ഥാ​നം വാ​ഗ്ദാ​നം ന​ല്കി​യാ​ണ് സ​മീ​പി​ക്കു​ന്ന​തും. നാ​യ​ക സ്വ​പ്ന​ങ്ങ​ൾ ക​ണ്ട് വ​രു​ന്പോ​ഴേ​ക്കും സം​വി​ധാ​യ​ക​ന്‍റെ ഒ​രു ഫോ​ൺ വി​ളി നാ​യ​ക​നെ തേ​ടി​യെ​ത്തും. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളി​ൽ ഒ​രാ​ൾ പി​ൻ​മാ​റി​യെ​ന്നും സ​ഹ​നി​ർ​മാ​താ​വാ​യാ​ൽ മാ​ത്ര​മേ നാ​യ​ക​സ്ഥാ​ന​ത്ത് പ​റ്റു​ക​യു​ള്ളൂ എ​ന്നുമാ​ണ് പ​റ​യു​ന്ന​ത്. സ​ഹ​നി​ർ​മാ​താ​വ് സ്ഥാ​ന​ത്തി​ന് 15 ല​ക്ഷം മു​ത​ൽ 20 ല​ക്ഷം രൂ​പ​വ​രെ​യാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

അ​ഭി​ന​യ​മോ​ഹ​മു​ള്ള​വ​രാ​ണ് ഓ​ഡി​ഷ​ൻ ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​ത്.​ നൂ​റ് മു​ത​ൽ 200 രൂ​പ വ​രെ​യാ​ണ് ഓ​ഡീ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ നി​ന്ന് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി ഈ​ടാ​ക്കു​ന്ന​ത്. നി​ല​വി​ൽ അ​ങ്ങ​നെ ഒ​രു നി​യ​മം ഇ​ല്ല. എ​റ​ണാ​കു​ളം, തൃ​ശൂ​ർ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലാ​ണ് അ​ധി​ക​മാ​യും ഓ​ഡി​ഷ​ൻ ന​ട​ക്കു​ന്ന​ത്. ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തി​ലേ​ക്ക് പു​തു​മു​ഖ​ങ്ങ​ളെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന് മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​സ്യം ന​ല്കി​യാ​ണ് ത​ട്ടി​പ്പ്. ഓ​ഡീ​ഷ​ൻ ക​ഴി​ഞ്ഞാൽ പി​ന്നെ ഈ ​സം​ഘം പൊ​ങ്ങു​ന്ന​ത് മ​റ്റ് ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്.

ക​ണ്ണൂ​രി​ൽ ര​ണ്ടു​മാ​സം മു​ന്പ് പൂ​ജ ക​ഴി​ഞ്ഞ ഒ​രു പ​ട​ത്തി​ന്‍റെ പ്രൊ​ഡ്യൂ​സ​ർ, ഡ​യ​റ​ക്ട​ർ, മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രേ തി​ര​ക്ക​ഥാ ര​ച​യി​താ​വും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ജി വ​ട​ക​ര ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കിക്ക​ഴി​ഞ്ഞു.

സം​ഭ​വ​ത്തെ​ കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ജൂ​ണി​യ​ർ ആ​ർ​ട്ടി​സ്റ്റും സീ​രി​യ​ൽ ന​ട​നു​മാ​യ മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​യെ നാ​യ​ക​നാ​ക്കി​യാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ സം​വി​ധാ​യ​ക​ൻ ഒ​രു ചി​ത്ര​ത്തി​ന്‍റെ പൂ​ജ ത​ല​ശേ​രി ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ത്തി​യ​ത്. ത​മി​ഴ്‌​ രം​ഗ​ത്ത് നി​ര​വ​ധി സി​നി​മ​ക​ളി​ൽ സ​ഹ സം​വി​ധാ​യ​ക​നാ​യി വ​ർ​ക്ക് ചെ​യ്ത​യാ​ളാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് സം​വി​ധാ​യ​ക​ൻ സി​നി​മ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ സ്ക്രി​പ്റ്റ് പോ​ലും കയ്യിലി​ല്ലാ​തെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പൂ​ജ ന​ട​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ പൂ​ജ ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം സം​വി​ധാ​യ​ക​ൻ നാ​യ​ക​നാ​ക്കാ​ൻ തീ​രു​മാ​നി​ച്ച മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​താ​വാ​കാ​ൻ 15 ല​ക്ഷം രൂ​പ ത​ര​ണ​മെ​ന്നും എ​ങ്കി​ൽ മാ​ത്ര​മേ നാ​യ​ക​നാ​ക്കി മു​ന്നോ​ട്ടു പോ​കൂവെന്നും പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സി​നി​മാ രം​ഗ​ത്ത് യാ​തൊ​രു പ​രി​ച​യ​വു​മി​ല്ലാ​ത്തയാളാണ് ഇ​യാ​ളെ​ന്ന് മ​ന​സി​ലാ​വു​ക​യും ചെ​യ്തു.

സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യി രം​ഗ​ത്തെ​ത്തി​യ​വ​രാ​ക​ട്ടെ പൈ​സ​യി​ല്ലാ​ത്ത​വ​രും. ഇ​തി​ൽ ഒ​രു നി​ർ​മാ​താ​വി​നെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​യാ​ൾ ജ​ന​റേ​റ്റ​ർ മെ​ക്കാ​നി​ക്കാ​ണെ​ന്ന് അ​റി​ഞ്ഞു. ഒ​രു കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റി​ലാ​യി​രു​ന്നു സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.

ഇ​തി​നി​ട​യി​ൽ സി​നി​മ​യു​ടെ ക​ഥ സം​വി​ധാ​യ​ക​ന്‍റെ സു​ഹൃ​ത്ത് ത​ന്നെ​യാ​ണ് ത​യാ​റാ​ക്കി​യ​ത്. അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണ് ക​ഥ​യ് ക്കാ​യി ഇ​യാ​ൾ നി​ർ​മാ​താ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ഥ വാ​യി​ച്ചു നോ​ക്കാ​തെ അ​ഞ്ചു​ല​ക്ഷം കൊ​ടു​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ച ക​ണ്ണൂ​ർ സ്വ​ദേ​ശി തി​ര​ക്ക​ഥ എ​ഴു​തു​വാ​ൻ വ​ട​ക​ര സ്വ​ദേ​ശി സ​ജീ​വ​നെ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു​ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് സ്ക്രി​പ്റ്റ് ത​യാ​റാ​ക്കാ​ൻ ഏ​ല്പി​ച്ച​ത്. എ​ന്നാ​ൽ സ്ക്രി​പ്റ്റ് ത​യാ​റാ​ക്കി​യ​പ്പോ​ൾ 50,000 രൂ​പ​യെ ത​രി​ക​യു​ള്ളൂ​വെ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. ​അ​തി​നും തി​ര​ക്ക​ഥാ​കൃ​ത്ത് സ​മ്മ​തി​ച്ചെ​ങ്കി​ലും ഒ​രു പൈ​സ​യും ന​ല്കി​യി​ല്ല. സം​വി​ധാ​യ​ക​നെ ഫോ​ണി​ൽ വി​ളി​ച്ചി​ട്ട് കി​ട്ടു​ന്നു​മി​ല്ല. തു​ട​ർ​ന്നാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ല്കാ​നെ​ത്തി​യ​ത്.

ഇ​തി​നി​ട​യി​ൽ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ല​ശേ​രി​യി​ലും ക​ണ്ണൂ​രി​ലു​മാ​യി മൂ​ന്നു ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി കൊ​ടു​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വാ​ട​ക പോ​ലും കൊ​ടു​ക്കാ​തെ നി​ർ​മാ​താ​വും സം​വി​ധാ​യ​ക​നും മു​ങ്ങു​ക​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ പൂ​ജ ന​ട​ത്തി​യ ഹോ​ട്ട​ലി​ന്‍റെ ചെ​ല​വു​കൊ​ടു​ക്കു​വാ​നും ത​യാ​റാ​യി​ല്ല.

ഒ​രു ദി​വ​സം മാ​ത്രം ഷൂ​ട്ട് ക​ഴി​ഞ്ഞ ഒ​രു സി​നി​മ​യു​ടെ നി​ർ​മാ​താ​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ക​ണ്ണൂ​ർ കൊ​ള​ച്ചേ​രി സ്വ​ദേ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ​ത​ട്ടി​പ്പാ​ണ് അ​ര​ങ്ങേ​റി​യ​ത്. ചി​ത്ര​ത്തി​ലേ​ക്ക് അ​ഭി​ന​യി​ക്കാ​ൻ എ​ന്നു പ​റ​ഞ്ഞ് ആ​ളു​ക​ളെ വി​ളി​ച്ചി​ട്ട് അ​വ​രി​ൽ​നി​ന്നും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഒ​രു ബാ​ല​താ​ര​ത്തി​ന്‍റെ അ​മ്മ​യി​ൽ നി​ന്ന് സ​ഹ​നി​ർ​മാ​താ​വ് ആ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 20 ല​ക്ഷം രൂ​പ​യും ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വം ഉ​ണ്ട്.

ഒ​രു പ​ട​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ക്ക​ണ​മെ​ങ്കി​ൽ ആ​ദ്യം ഫി​ലിം ചേം​ബ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ആ​ർ​ട്ടി​സ്റ്റു​ക​ൾ, മ​റ്റ് സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ കൃ​ത്യ​മാ​യ പേ​രു​വി​വ​ര​ങ്ങ​ൾ ചേം​ബ​റി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. സി​നി​മ​യു​ടെ ടൈ​റ്റി​ല​ട​ക്കം ചേം​ബ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഒ​രു സി​നി​മ​യു​ടെ പൂ​ജ ന​ട​ത്തു​ന്പോ​ൾ സി​നി​മ​യു​ടെ പേ​ര​ട​ക്കം ഫി​ലിം ചേം​ബ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് നി​യ​മം. പൂ​ജ ന​ട​ക്കു​ന്പോ​ൾ അ​താ​ത് പ്ര​ദേ​ശ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും അ​റി​യി​ക്ക​ണം. എ​ന്നാ​ൽ ഇ​തൊ​ന്നും ചെ​യ്യാ​തെ​യാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്.

Read more topics: film, field, Money stolen, all over
English summary
Screenplay Not Actors But the pooja of the film will take place The script of the fraud ...
topbanner

More News from this section

Subscribe by Email