Thursday September 20th, 2018 - 12:51:pm
topbanner
Breaking News

രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള ആ​ഘോ​ഷം ഒ​ഴി​വാ​ക്കി ന​ട​ത്താ​ന്‍ ആ​ലോ​ച​ന

RA
രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള ആ​ഘോ​ഷം ഒ​ഴി​വാ​ക്കി ന​ട​ത്താ​ന്‍ ആ​ലോ​ച​ന

തി​രു​വ​ന​ന്ത​പു​രം: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ആ​ഘോ​ഷം ഒ​ഴി​വാ​ക്കി രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള നടത്താൻ സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്നു.ച​ല​ച്ചി​ത്ര​മേ​ള മു​ട​ങ്ങു​ന്ന​ത് തു​ട​ര്‍​വ​ര്‍​ഷ​ങ്ങ​ളി​ലെ ന​ട​ത്തി​പ്പി​നെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ല്‍ മേ​ള ന​ട​ത്തു​ന്ന​തി​ന് എ​ല്ലാ​ത​ല​ത്തി​ലും സ​ര്‍​ക്കാ​രി​ല്‍ സ​മ്മ​ര്‍​ദം ശ​ക്ത​മാ​ണ്. മേ​ള​യ്ക്ക് ആ​റു​കോ​ടി രൂ​പ​യാ​ണ് മു​ന്‍ വ​ര്‍​ഷ​ത്തെ ചെ​ല​വാ​യി ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്.

സ​ര്‍​ക്കാ​രും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​മാ​ണു തു​ക ന​ല്‍​കു​ന്ന​ത്. അ​തി​ജീ​വ​നം എ​ന്ന വി​ഷ​യ​ത്തി​ല്‍ മേ​ള ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ ചി​കി​ത്സ​യ്ക്കു ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ​തി​രി​ച്ചെ​ത്തി​യ​ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മു​ണ്ടാ​കും. മേ​ള​യു​ടെ ദി​വ​സം കു​റ​യ്ക്കു​ന്ന കാ​ര്യ​വും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഉ​ദ്ഘാ​ട​നം അ​ട​ക്ക​മു​ള്ള മ​റ്റു മാ​മാ​ങ്ക​ങ്ങ​ളും ഒ​ഴി​വാ​ക്കും. മ​റ്റു നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യോ​ടു സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഡെ​ലി​ഗേ​റ്റ് ഫീ​സ് ഉ​യ​ര്‍​ത്തു​ന്ന കാ​ര്യ​വും സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

Read more topics: film, festivel, govt decided
English summary
film festival govt decided
topbanner

More News from this section

Subscribe by Email