topbanner
Saturday August 19th, 2017 - 9:00:am
topbanner

പനി മരണത്തില്‍ സര്‍ക്കാര്‍ പുറത്തുവിടുന്നത് കള്ളക്കണക്കുകളെന്ന് ചെന്നിത്തല

rajani v
പനി മരണത്തില്‍ സര്‍ക്കാര്‍ പുറത്തുവിടുന്നത് കള്ളക്കണക്കുകളെന്ന് ചെന്നിത്തല

തിരുവനന്തപുരം : സംസ്ഥാനത്ത് പനിബാധിച്ച് പതിനായിരത്തിലധികം പേര്‍ മരണപ്പെടുമ്പോള്‍ സര്‍ക്കാര്‍ മുഖം രക്ഷിക്കാനായി പുറത്തുവിടുന്നത് കള്ളക്കണക്കുകളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പനിമരണങ്ങളുടെ കൃതമായ കണക്ക് ഇപ്പോഴും ലഭ്യമല്ല. പനി വ്യാപകമാകുമ്‌ബോഴും ആരോഗ്യവകുപ്പ് ഉറങ്ങുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇല്ലാതായ മന്തുരോഗവും കോളറയും സംസ്ഥാനത്ത് വീണ്ടും പടര്‍ന്ന് പിടിക്കുന്നു.

പത്തനംതിട്ട, മലപ്പുറം, കോഴക്കോട് ജില്ലകളില്‍ കോളറ പടരുകയാണ്. വെറുതേ പത്രപരസ്യം നല്‍കിയത് കൊണ്ട് പ്രശ്‌ന പരിഹാരമാകില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഹോട്ടലുകളില്‍ വ്യത്തിഹീനമായ ഭക്ഷണവും മറ്റും പരശോധന നടത്തി പിടിച്ചെടുക്കേണ്ട ഭക്ഷ്യസുരക്ഷാ വകുപ്പ് ജനങ്ങളെ രോഗങ്ങളിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സി.എം.പിയുടെ പൊതുജനാരോഗ്യസംരക്ഷണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

 

English summary
fever issue chennithala critized govt
topbanner topbanner

More News from this section

Subscribe by Email