Monday July 22nd, 2019 - 6:19:pm
topbanner
topbanner

പകര്‍ച്ചപ്പനി നിയന്ത്രണ വിധേയം: ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ

suvitha
പകര്‍ച്ചപ്പനി നിയന്ത്രണ വിധേയം: ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമായതായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചർ. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു മന്ത്രി. ഇതുവരെ പകര്‍ച്ചപ്പനി ബാധിച്ച്‌ 474 പേരാണ് സംസ്ഥാനത്ത് മരിച്ചത് എന്ന് ശൈലജ ടീച്ചർ അറിയിച്ചു. നാല് പേര്‍ക്ക് ഇതുവരെ കോളറ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കോളറ ബാധിച്ച്‌ ഒരാൾ മരിക്കുകയും ചെയ്തിട്ടുണ്ട്.

യഥാസമയത്ത് ചികിത്സ കിട്ടാത്തതിനെത്തുടർന്ന് തിരുനെൽവേലി സ്വദേശി മരിച്ച സംഭവവുമായി ബന്ധപ്പെട്ടു പ്രാഥമിക ചികിത്സ തേടിയ ആശുപത്രികള്‍ക്കു വീഴ്ച സംഭവിച്ചു. മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നുവെന്നും സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെന്നും ഷൈലജ വ്യക്തമാക്കി.

English summary
fever controlled in state: health minister kk shylaja teacher
topbanner

More News from this section

Subscribe by Email