Tuesday March 19th, 2019 - 10:59:pm
topbanner
topbanner

ഇരുപതുകാരിയെ ഋതുമതിനാൾ മുതൽ പിതാവിന്റെ സഹോദരൻ ലൈഗീക ചേഷ്ടകൾക്ക് വിധേയയാക്കിയെന്നു വെളിപ്പെടുത്തൽ

NewsDesk
ഇരുപതുകാരിയെ ഋതുമതിനാൾ മുതൽ പിതാവിന്റെ സഹോദരൻ ലൈഗീക ചേഷ്ടകൾക്ക് വിധേയയാക്കിയെന്നു വെളിപ്പെടുത്തൽ

സ്‌കറിയാ തോമസ്

കോട്ടയം: ഇപ്പോള്‍ വെളിപ്പെടുത്തലുകളുടെ കാലമാണ്.അറിവില്ലാത്ത പ്രായത്തില്‍ പെണ്‍കുട്ടികളോട് ബന്ധുക്കളോ സുഹ്യത്തുക്കളോ ഒക്കെ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ അറിവ് ഉണ്ടാകുന്ന കാലത്തും മറച്ചു വയ്ക്കുന്ന പതിവ് രീതി മാറി. പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് നേരിട്ടിട്ടുള്ള പീഡനങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ തുറന്ന് പറയുന്ന രീതിയാണ് ഇപ്പോള്‍. അത്തരത്തില്‍ പുറത്ത് വന്ന നിരവധി കേസുകളാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുളളത്.

ഇപ്പോള്‍ ആലപ്പുഴ സ്വദേശിനിയായ ഇരുപതുകാരിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത്.ഫെയ്‌സ് ബുക്കില്‍ രണ്ട് കുറിപ്പുകളിലായി പിതാവിന്റെ സഹോദരന്‍ ഉള്‍പ്പടെ നാല് പേര്‍ ഇതിനോടകം ലൈംഗിക വൈക്യതങ്ങള്‍ക്ക് വിധേയയാക്കി എന്നു വിവരിക്കുന്നു.ബാക്കി മൂന്ന് പേര്‍ സഹപാഠികളും മറ്റും ആണ്. ഫെയ്‌സ് ബുക്കില്‍ തൂലികാ നാമത്തിലൂടെയാണ് ഈ പെണ്‍കുട്ടി അറിയപ്പെടുന്നത്.

ആദ്യ പീഡനത്തിന് ഇരയാക്കിയത് സ്വന്തം പിതാവിന്റെ ജേഷ്ഠനാണ്. അതും പെണ്‍കുട്ടിയുടെ 12 വയസുമുതല്‍ മൂന്ന് വര്‍ഷക്കാലം.ആദ്യ തവണ എത്തുമ്പോള്‍ പീരിഡ് ദിനത്തിലായിരുന്നുവെന്നും സൂചിപ്പിക്കുന്നുണ്ട്. പിതാവിന്റെ സഹോദരനെ മ്യഗം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വീട്ടില്‍ എല്ലാവര്‍ക്കും അദേഹത്തില്‍ വിശ്വാസമായിരുന്നതിനാല്‍ എല്ലാം സഹിച്ച് മൂന്ന് വര്‍ഷക്കാലം കഴിയേണ്ടി വന്നു എന്നും പറയുന്നുണ്ട്.

പിന്നിട് പ്‌ളസ്ടു കഴിഞ്ഞപ്പോള്‍ കൂടെ പഠിച്ച രാഹുല്‍  എന്ന സഹപാഠിയാണ് പ്രണയം നടിച്ച് ലൈംഗിക ചേഷ്ടകള്‍ക്ക് വശമതയാക്കിയത്.രണ്ടാമത്തേത് കേളേജില്‍ ഡിഗ്രിക്ക് എത്തിയപ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥിയായ രാഹുലെന്നായാളാണ്. പാര്‍ക്കിലെ ബാത്ത്‌റൂമില്‍ വച്ചായിരുന്നുവെന്നും വെളിപ്പെടുത്തുന്നു.

മൂന്നാമത്തെയാളെ പരിചയപ്പെടുന്നത് സോഷ്യല്‍ മീഡിയായിലൂടെയാണ്. പ്രണയം നടിച്ചാണ് കൂടെ കൂടിയത്. ഹര്‍ഷന്‍ ഹാര്‍ഷ് എന്ന തൂലികാ നാമത്തില്‍ അറിയുന്ന ആളാണെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഒരേ സമയം പുരോഗമനവും സദാചാരവും പറയുന്ന യാഥാസ്ഥിതിക പുരോഗമന വാദിയെന്നാണ് പെണ്‍കുട്ടി വിലയിരുത്തിയിരിക്കുന്നത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇനിയും ഉണ്ടാകുമെന്നും പോസ്റ്റില്‍ സൂചന നല്‍കുന്നുണ്ട്. ഇപ്പോഴത്തെ നിയമമനുസരിച്ച് പിതാവിന്റെ സഹോദരനും ആദ്യ സഹപാഠിയും ചെയതിന് പോസ്‌കോ നിയമപ്രകാരമുള്ള കുറ്റമാണ്.

പെണ്‍കുട്ടിയുടെ രണ്ടു പോസ്റ്റും ചുവടെ ചേര്‍ക്കുന്നു....

പിതാവിന്റെ സഹോദരന്‍ ലൈംഗിക ചേഷ്ടകള്‍ നടത്തിയെന്ന് വിവരിക്കുന്ന ആദ്യ പോസ്റ്റ് ആകെ ഭ്രാന്ത് പിടിച്ചോരവസ്ഥയിലാണ്..ഇപ്പോഴെങ്കിലും ഇത് പറഞ്ഞില്ലെങ്കില്‍ ഇനിയൊരിക്കലും തുറന്ന് പറയാനൊരു പ്ലാറ്റ്‌ഫോം കിട്ടില്ലെന്ന്വരാം.തൊണ്ട നിറയെ കരച്ചിലാണ്..ഇപ്പോള്‍ എഴുത്തുന്നതിനൊന്നും ഒരു പെര്‍ഫെക്ഷനും ഉണ്ടാവില്ലെന്നുറപ്പാണ്..അവ്യക്തമായ വാക്കുകളെ കൂട്ടിവെയ്ക്കുകയാണ്..അത്രമാത്രം.

ജീവിതത്തില്‍ ഇന്ന് വരെ നേരിട്ട sexual abusement കളെ കുറിച്ചാണ്..പന്ത്രണ്ട് വയസ് മുതല് മൂന്നു വര്‍ഷക്കാലം അച്ഛന്റെ സ്വന്തം ചേട്ടന്‍ എന്ന മൃഗത്തിന്റെ പിടിയിലായിരുന്നു.അയാള്‍ വിവാഹമൊക്കെ ചെയ്ത ബാംഗ്ലൂര്‍ setteled ആയിരുന്നു. ഇടയ്‌ക്കൊക്കെ നാട്ടില്‍ വരുമായിരുന്നു. ഞങ്ങള്‍ അച്ഛന്റെ കുടുംബത്തില്‍ ആയതുകൊണ്ട് അവിടേക്കായിരുന്നു വരവ്.അങ്ങനെയൊരു വരവായിരുന്നു അതും.എനിക്ക് ആദ്യ പിരീഡ് ആയ ദിവസം.ഒരിക്കലും മറക്കില്ല..ആഴത്തില്‍ പതിഞ്ഞുപോയൊരു ചോരപ്പാടുപോലെ ആ ദിനം..

അതിനും രണ്ടു ദിവസം മുന്‍പോ മറ്റൊആവണം അയാള്‍ വന്നത്.അന്ന്, പെട്ടെന്നുണ്ടായ രക്തമൊഴുക്കില്‍ പേടിച്ചു തളര്‍ന്നിരുന്ന എന്റെ അരികില്‍ വന്നയാള്‍ ചുണ്ടുകളില്‍ നോടിയിടയില്‍ ഉമ്മ വെച്ചുകളഞ്ഞു.പെട്ടെന്നുണ്ടായ ഷോക്കില്‍ അത് നല്ല ഉദേശമാണോ അല്ലയോ എന്നുപോലും തിരിച്ചറിയാന്‍ അന്ന് പറ്റുന്നില്ലയിരുന്നു..എങ്കിലും ചീത്ത ഒന്ന് സംഭവിക്കാന്‍ പോവുന്നെന്ന ഭീതി ഉള്ളിലും..രാത്രി ,ഉറങ്ങാന്‍ ഒറ്റ മുറി മാത്രമുള്ള കൊച്ചു വീട്.അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല..പതിനാറു വയസുവരെയും അച്ഛനും അമ്മയും അനിയത്തിയും ഞാനും ഒരൊറ്റ മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്.അതിനപ്പുറം ഒന്നും ചിന്തിച്ചില്ല.അന്ന് രാത്രി,കടുത്ത വയറുനോവും തുടയിടുക്കില്‍ രക്ത വഴുവഴുപ്പുമായി മയങ്ങുമ്പോള്‍ മുഖത്തു പുകയില-മദ്യ ഗന്ധമുള്ളൊരു കാറ്റ് വന്നടിക്കുന്നു. തഴമ്പ് പരുപരുപ്പുള്ളൊരു കൈ യോനിയിലെ രക്ത വഴുവഴുപ്പിലും..

പേടിച്ചു .മരവിച്ചു പോയി,അനങ്ങാന്‍ പോലും വയ്യായിരുന്നു..ഞാന്‍ കണ്ണുതുറന്നപ്പോള്‍ അയാള്‍ എണീറ്റു പോയി.ബാക്കി സമയം മുഴുവന്‍ പേടിച്ചിട്ട് ഒരുപോള കണ്ണടയ്ക്കാതെ ഞാനും..ഓര്‍ക്കുമ്പോള്‍ ഇന്നും നടുക്കം..ജീവിതത്തിലെ ഏറ്റവും നശിച്ച ദിവസമായി ഞാന്‍ കണക്കാക്കി..ആ നിമിഷം മരിച്ചുപോവാന്‍ ഞാന്‍ ആഗ്രഹിച്ചു..രാവിലെ ആയപ്പോള്‍ ഒന്നും സംഭവിക്കാത്ത പോലെ അയാള്‍ പെരുമാറി.പിന്നെ പിന്നെ ഞാന്‍ അയാളില്‍ നിന്നും ഓടിയൊളിച്ചു.അയാള്‍ പിന്നെ ബാംഗ്‌ളൂര്‍ക്ക് പോയതെ ഇല്ല.ഞങ്ങളുടെ വീട്ടില്‍ തന്നെ..ഓര്‍ക്കുക..ഒരു പെണ്ണ് സ്ത്രീയായി എന്ന് തെളിയുന്ന ദിവസത്തില്‍ അവള്‍ക്ക് സംഭവിച്ചതാണ്..

എന്നിട്ടും അയാളോടൊപ്പം തുടര്‍ന്നും സഹവസിക്കാന്‍ നിര്ബന്ധിതയാവുക...!അത് വിവരിക്കാന്‍ വാക്കുകളില്ല..വീട്ടില്‍ ബാക്കി എല്ലാവര്‍ക്കും അയാളെ നല്ല വിശ്വാസം ആയിരുന്നു. ഞങ്ങളുടെ weaknesess വെച്ചായിരുന്നു അയാളുടെ ചൂഷണം. കുഞ്ഞായിരുന്ന അനിയത്തിയെ അയാളുടെ അടുത്തു നിന്നു ഞാന്‍ മാറ്റാന്‍ തുടങ്ങി.പക്ഷെ എന്നെ അയാളുടെ അടുത്ത് എത്തിക്കാന്‍ വേണ്ടി അനിയത്തി യെ അയാള്‍ മനപ്പൂര്‍വം പിടിച്ച് വെച്ചുതുടങ്ങി.എനിക്കിത് സ്വഭാവിമായി ആരോടും പറയാന്‍ ഒരു വഴിയുംല്ലായിരുന്നു.വീട്ടില്‍ അയാള്‍ക്കു അനുകൂല സാഹചര്യം ഉണ്ടാക്കി വീണ്ടും ഇത് തുടര്‍ന്നുകൊണ്ടിരുന്നു..ഉപദ്രവിക്കുമ്പോഴൊക്കെ അയാള്‍ വീട്ടിലേക്ക് പണം എറിഞ്ഞുകൊണ്ടിരുന്നു.

എന്റെ വീട്ടിലെ യാഥാസ്ഥിതിക ചുറ്റുപാടും കുടുംബ തകര്‍ച്ചയും കണക്കിലെടുത്തു ഇനിക് വാ തുറക്കാന്‍ പറ്റില്ലായിരുന്നു.ഞാന്‍ നശിക്കപ്പെട്ടു എന്നു തന്നെ ഞാന്‍ കരുതി.എങ്ങനെയെങ്കിലും അവിടെ നിന്ന് എന്നെന്നേക്കുമായി ഓടിക്കളയാന്‍ ഞാന്‍ ആശിച്ചു. കുളിമുറി ഇല്ലാതിരുന്ന വീട്ടില്‍ ഓപ്പണ്‍ പ്ലേസില്‍ നിന്നായിരുന്നു കുളിയും മറ്റും.ഞാന്‍ കുളിക്കുമ്പോള്‍ ഒക്കെ അറിയാതെ വന്നതാണെന്ന് നടിച്ചു കയറി വരുന്ന അയാളുടെ മുന്നില്‍ അപമാനവും ഭീതിയും കൊണ്ടു ചൂളി ചെറുതായിട്ടുണ്ട്..ഞാനാ ദിനങ്ങളെ എങ്ങനെ അതിന്‍ജീവിച്ചെന്നെനിക്കിപ്പോഴും അറിയില്ല..ഒറ്റയ്ക്..ആരും share ചെയ്യാന്‍ പോലുമില്ലാതെ..ആ ദിനങ്ങളില്‍ ഞാന്‍ കടുത്ത deppression ഇല്‍ ആയിരുന്നെന്നുറപ്പാണ്.ലോകത്തെ എല്ലാ അണുങ്ങളെയും ഒടുക്കത്തെ പേടി.അച്ഛനെ കാണുമ്പോള്‍ പോലും എന്റെ നെഞ്ചു പെരുമ്പറ മുഴങ്ങുമായിരുന്നു.ആള്‍ക്കൂട്ടത്തെ പേടി.വിശപ്പില്ലായ്മ,ഉറക്കം ഇല്ലായ്മ,ഒപ്പം പിരീഡ് ദിനങ്ങളില്‍ ആദ്യ അനുഭവത്തിന്റെ അറയ്ക്കുന്ന ഓര്‍മ..ആ പന്ത്രണ്ട് വയസുകാരി ഉള്ളിലിരുന്നു വിമ്മിക്കരയുന്നുണ്ട്..എത്രയോ രാത്രികളില്‍..,ഇപ്പോഴും unconcious ആവുന്ന സമയത്തൊക്കെ തേരട്ട പോലെ കറുത്ത ആ ചുണ്ടുകളും തഴമ്പിച്ച വിരലുകളും എന്റെ തുടയിടുക്കിലൂടെ ഇഴയുന്നതായി ഇനിക് തോന്നിയിട്ടുണ്ട്...normalize ചെയ്യപ്പെടാനാവാത്ത തകര്‍ച്ചയിലേക്കായിരുന്നു ഞാന്‍ എറിയപ്പെട്ടത്.ഏതാണ്ട് പതിനഞ്ചു വയസില്‍ ആ വീട് മാറി. അപ്പോഴേക്കും എന്താണ് നടക്കുന്നത് എന്നതിനെപ്പറ്റി കുറച്ചൊക്കെ ധാരണ വരികയും അയാളെ പുതിയ വീട്ടിലേക്ക് കയറ്റില്ലെന്നു ഞാന്‍ കര്‍ശനമായ തീരുമാനം എടുക്കുകയും ചെയ്തു.ഇപ്പോഴും ബാംഗ്ലൂരില്‍ എവിടെയോ ജീവിച്ചിരിപ്പുണ്ട് അയാള്‍..

ഈ ആറു വര്ഷത്തിനിടയ്ക്ക് വല്ലാണ്ട് നോവ് വീര്‍പ്പുമുട്ടിച്ചൊരു രാവില്‍ ഇത് ആദ്യമായി പറഞ്ഞത് Hamras Raaz നോടാണ്.ഇത് പറയാം എന്നു തോന്നിയ ഏറ്റവും ബെറ്റര്‍ മാന്‍.എന്റെ മാത്രം മനുഷ്യന്‍.എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞോ,ന്റെ കുഞ്ഞിയ്‌ക്കൊന്നും പറ്റിട്ടില്ല,മ്മക്ക് അവനെയങ് തട്ടിക്കളഞ്ഞാലോ ന്നു ചോദിച്ചെന്നെ ചേര്‍ത്തു പിടിച്ചവന്‍. അന്ന് കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ കേട്ട് ഹൃദയം നിറഞ്ഞും തകര്‍ന്നും എത്ര നേരം കരഞ്ഞു...! ഓന്റെ പിന്തുണ, പിന്നെ കുറെ ദിവസങ്ങളായി തുറന്നു പറച്ചിലുകള്‍ നടത്തുന്ന എന്റെ ബ്രേവ് വുമന്‍സ്..നിങ്ങളാണ് എന്റെ inspration..

തൊണ്ട നിറയെ കണ്ണീരു ചുറയുന്നു.. പ്രണയം നടിച്ചു rape ചെയ്ത ചിലരുണ്ട്.അടുത്ത പോസ്റ്റില്‍ എഴുതും. ഒന്നു കരയട്ടെ....

സുഹ്യത്തുകള്‍ ചതിച്ചകാര്യം വിവരിക്കുന്ന രണ്ടാമെത്ത പോസ്റ്റ്

മിനിഞ്ഞാന്നെഴുതിയതില്‍ നിന്നു തീരേ വ്യത്യസ്തമാണ്.എന്നെ crowd judgement നടത്താനും പ്രണയം നടിച്ചു പീഡനം എന്ന ക്‌ളീഷേ ഹെഡ്ഡിങ്ങില്‍ ഒതുക്കി normalize ചെയ്യാനും ഞാനനുവദിക്കാത്തത് കൊണ്ടുമുള്ള എഴുത്താണ്. പ്രണയിച്ചു കൊണ്ടിരുന്ന സമയത്തു physical relation ഉണ്ടവുന്നത് ഒരു തെറ്റായി ഞാന്‍ കരുത്തുന്നതെ ഇല്ല. എന്നാല്‍ അതിനു ശേഷം ഇതു വെച്ചു വീണ്ടും സെക്സിന് വേണ്ടി നിര്‍ബന്ധിക്കുകയും നഗ്ന ചിത്രങ്ങള്‍ അയക്കാന്‍ ആവശ്യപ്പെട്ടിട്ടു കൂട്ടാക്കാത്തപ്പോള്‍ നഗ്ന ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുമെന്നും ജീവിതം തകര്‍ക്കുമെന്നും ഭീഷണി മുഴക്കിയതും ,പെണ്ണിനെ മാത്രം പോക്കെന്നും വെടിയെന്നും വിശേഷിപ്പിച്ചു നാട്ടില്‍ മുഴുവന്‍ പാട്ടാക്കുകയും സുഹൃത്തകളുടെ മുന്നില്‍ ഞാനവളെ കളിച്ചു,നിങ്ങളും മുട്ടി നോക്കു എന്ന രീതിയില്‍ സംസാരിച്ചതും ബോഡി shaming and slut shaming നടത്തിയതും sexual harassment,sexual abuse ന്റെ പരിധിയില്‍ വരുന്നത് കൊണ്ടും എഴുതുന്നു.. എന്റെ ലൈഫില്‍ വന്നു പെട്ട നാലു വേസ്റ്റുകളില്‍ മൂന്നെണ്ണത്തിനെ കുറിച്ചാണ്. ഓരോ വാക്കുകളും ഫക്കോഫ് പറഞ്ഞു കൊണ്ടാണ് എഴുതുന്നത്.

ആദ്യത്തെ സംഭവം നടന്നിട്ട് കടുത്ത ഡിപ്രെഷനിലും ഇന്‍സെക്യൂരിറ്റി യിലും തലകുത്തി ജീവിക്കുകയായിരുന്നു.ആരെങ്കിലും ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ഒപ്പമുണ്ടാവണമെന്നു ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു.അതായിരുന്നു എല്ലാവരിലും ഞാന്‍ തിരഞ്ഞത്.emotioanally ഞാന്‍ ഒരു ഫൂള്‍ ആയിരുന്നു. പ്ലസ് two കഴിഞ്ഞ സമയം.ഒപ്പം പഠിച്ചതാണ്. Rahul  .പ്രണയം ആണെന്ന് പറഞ്ഞു.ഓകെ പറഞ്ഞു. ഈ മൃഗങ്ങളെയെല്ലാം ഞാന്‍ ആഴത്തില്‍ പ്രേമിച്ചിരുന്നു എന്നത് ഇനിക് ഇപ്പോള്‍ എന്നോട് തന്നെ പുച്ഛം തോന്നുന്നതിനു കാരണമാവുന്നു.തുടങ്ങി യപ്പോള്‍ തന്നെ സെക്സ് പറയാറുണ്ടായിരുന്നു. ആദ്യത്തെ നശിച്ച അനുഭവം മനസില്‍ പതിഞ്ഞു കിടന്നതിനാല്‍ വളരെ ബുദ്ധിമുട്ടി സെക്സ് പറയുമായിരുന്നു.ഒരു ദിവസം രാത്രിയില്‍ വീടിനു വെളിയില്‍ ഇറങ്ങി വരണമെന്ന് വളരെ ദയനീയമായി ഇവന്‍ ഇരന്നു.

ഇനിക് ഇവനോട് സിന്‍സിയര്‍ പ്രേമം ഉണ്ടായിരുന്നത് കൊണ്ട് ഇറങ്ങി ചെല്ലാന്‍ നിര്‍ബന്ധിതയായി.ചെന്നില്ലെങ്കില്‍ ഇവനെ നഷ്ട്ടപെടുമോ എന്നു പേടിച്ചിട്ട്. പിറ്റേ ദിവസം whatsappil ഇവന്റെ മെസേജ്.എന്നെ വളരെ മോശമായി ചിത്രീകരിച്ചു കൊണ്ട്,ഈ പ്രണയം നിര്‍ത്തുന്നു എന്നു പറഞ്ഞു.. അതും പോരാഞ്ഞ് സുഹൃത്തുക്കളോടും എന്നോട് അടുത്തിടപഴകുന്നവരോടും എന്നെ വെടിയും പോക്കെന്നും ആക്കി മാറ്റി.ഞാനൊന്നു കളിച്ചതാണ്.നിങ്ങളും മുട്ടിനോക്കു കിട്ടും എന്ന ലെവലില്‍.കഷ്ട്ടം തോന്നുന്നു,സഹതാപം തോന്നുന്നു,സെക്സിന് ശേഷം ഒരിക്കലും ഒരു പെണ്ണിതുവരെ പറയാത്ത ഒന്ന്,ഞാനവളെ കളിച്ചു എന്നത് നിങ്ങളീ പറന്നു നടക്കുന്നതിന്റെ ലോജിക് ഓര്‍ത്തിട്ട്.

രണ്ടമത്തേത്,കോളേജില്‍ ചെന്ന ശേഷം എന്റെ സൂപ്പര്‍ സീനിയര്‍ ആയിരുന്നു.പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായതിനാല്‍ അതാണ് ഈ ബന്ധത്തിന് തുടക്കമിട്ടത്.അവനും പാര്‍ട്ടി പ്രവര്‍ത്തകനാണ്. Rahul. പ്രണയത്തിലായി കാണുമ്പോള്‍ ചുംബിച്ചിട്ടുണ്ട്. ഒരു തവണ മഴ പെയ്തപ്പോള്‍ ബാത് റൂമിന്റെ വരാന്തയില്‍ കയറി നിന്നപ്പോള്‍ അതിന്റെ ഉള്ളിലേക്ക് നിര്‍ബന്ധിതമായി(ഉറപ്പാണ്.അത് നിര്‍ബന്ധിതമായി,ബലം പ്രയോഗിച്ചു കൊണ്ടുപോവുകയായിരുന്നു.അല്ലെന്നുണ്ടെങ്കില്‍ വന്നു പറയട്ടെ.)വലിച്ചു കൊണ്ടുപോയിട്ടു സെക്സിന് ശ്രമിച്ചിട്ടുണ്ട്.( ശേഷം ഇത്തവസാനിപ്പിക്കേണ്ടി വന്നപ്പോള്‍ എന്നെക്കാള്‍ കൂടുതല്‍ വ്യഗ്രതയോടെ നിയിനി എങ്ങനെ മറ്റൊരു കല്യണം കഴിക്കും എന്നിവന്‍ ചോദിച്ചത് കൊണ്ട് പറഞ്ഞതാണ്).ശേഷം പടങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചര്പ്പിക്കുമെന്നും വേണമെങ്കില്‍ നേരിട്ടു വീട്ടില്‍ എത്തി വീട്ടുകാരെ കാണിച്ചിട്ട് നിന്നെ അങ്ങനെ മാനസിക സമ്മര്‍ദത്തില്‍ പെടുത്തി ആത്മഹത്യ ചെയ്യിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.അങ്ങനെ ചെയ്യേണ്ടെങ്കില്‍ നഗ്ന ഫോട്ടോ അയക്കാനും ഫോണിലൂടെ സെക്സ് പറയാനും നിര്‍ബന്ധിച്ചു. എനിക്കിന്നും ഓര്‍മയുണ്ട്,കിടുങ്ങി വിറച്ചു കൊണ്ട് വെര്‍ബല്‍ സെക്സ് നു നിര്ബന്ധിക്കപ്പെട്ടു ചെയ്യുന്ന എന്നെ...

മൂന്നാമത്തേത്, Harshan Harsh. സെക്സ് ചെയ്യാന്‍ നോക്കിയിട്ടു പ്രവേശിക്കാഞ്ഞട്ടു, രണ്ടു മൂന്നു തവണ ഞാന്‍ നോക്കു,എന്നിട്ടും പറ്റിയില്ലെങ്കില്‍ വേറെ വഴി കണ്ടുപിടിക്കുമെന്നു പറഞ്ഞു, കടുത്ത അരക്ഷിതാവസ്ഥ യിലിരുന്ന എന്നെ വന്‍ മാനസിക തകര്‍ച്ചയിലേക്ക് തള്ളിയിട്ട സാഡിസ്റ്റ്. പെണ്ണിനെ വെറും ഭോഗ ഉപകരണമായി കാണുന്ന , മാനം പോയ പെണ്ണ് ജീവന്‍ കളയണം എന്ന സ്റ്ററ്റ്‌മെന്റ നി പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിക്കാതെ ഇരുന്ന ആ അഷ്ടമുടി കായലിന്റെ തീരം ഓര്മയില്ലെന്നു പറയല്ലേ മിസ്റ്റര്‍ Harshan Harsh .ഒരേ സമയം പുരോഗമനവും സദാചാരവും പറയുന്ന യാഥാസ്ഥിതിക പുരോഗമന വാദി. എന്റെ ശരീരത്തെ ഒരു തരി പോലും വിടാതെ അപമാനിച്ച,ആക്ഷേപിച്ച മഹാന്‍.ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും വലിയ സ്ത്രീ വിരുദ്ധന്‍.ഇന്നലെ കൂടി ഇങ്ങോട്ടു വന്നു Hamraz നു അയച്ചു കൊടുത്ത വെടി, പടക്ക,കൂത്തിച്ചി, പോക്ക് വിളികള്‍ ഉണ്ട് തെളിവിന്.

നിങ്ങളുടെ ഈ പാട്രിയര്‍ക്കിയല്‍ സിസ്റ്റം കല്പിച്ചിരിക്കുന്ന,സെക്സ് നു ശേഷം പെണ്ണ് പോക്കും ആണ് വിശുദ്ധനുമാവുന്ന മാജിക് മനസിലവത്തിടത്തോളം കാലം ഞാനിങ്ങനെ തുറന്നു പറച്ചിലുകള്‍ നടത്തിക്കൊണ്ട് ഇരിക്കും.ലൈംഗികതയുടെ അടിത്തറ ആണുങ്ങളാല്‍ നിര്മിതമാണെന്നും,അവിടുത്തെ നിയന്ത്രിതാവ് അവനാണെന്നുമുള്ള ആ പൊതുബോധം വെറും മിഥ്യ ആണ് കേട്ടോ.നിങ്ങളോടിപ്പോള്‍ അങ്ങേയറ്റം പുച്ഛവും വെറുപ്പും അറപ്പും മാത്രമേ ഉള്ളു.നിങ്ങള് കരുതി ഞാനിതൊരിക്കലും പുറത്തു പറയില്ലെന്ന്.അപ്പോള്‍ നിങ്ങള്‍ക്ക് നഷ്ടപെടാത്തതൊന്നും എനിക്കും നഷ്ടപ്പെടുന്നില്ല. എനിക്കിതിപ്പോള്‍ എഴുതാനൊരു ധൈര്യം ഉണ്ടായെങ്കില്‍ തീര്‍ച്ചയായും ഇതിന്റെ ഫലം നിങ്ങളാനുഭവിച്ചേ പോകൂ..ഞാനന്ന് കടന്നു പോയ ഓരോ നോവിലൂടെയും അപമാനത്തിലൂടെയും ഭ്രാന്തിലൂടെയും നിങ്ങളിനി കടന്നു പോവാന്‍ തുടങ്ങുന്നതെ ഉള്ളു..അനുഭവിപ്പിക്കും ഞാന്‍.
ഫക്ക് യൂ. ഫക്ക് യൂ. ഫക്ക് യൂ.....

Viral News

Read more topics: sexual, abuse, sexual harassment,
English summary
father of the brother has been subjected to sexual harassment since the 20th season
topbanner

More News from this section

Subscribe by Email