Wednesday November 21st, 2018 - 11:53:pm
topbanner

മക്കയില്‍ പോകേണ്ട, ഇവിടെ വന്നാല്‍ മതിയെന്ന് ദിവ്യന്‍ ; സ്വന്തം മക്കളെ പത്തുവര്‍ഷമായി പൂട്ടിയിട്ട് വളര്‍ത്തുന്നു !!

suji
മക്കയില്‍ പോകേണ്ട, ഇവിടെ വന്നാല്‍ മതിയെന്ന് ദിവ്യന്‍ ; സ്വന്തം മക്കളെ പത്തുവര്‍ഷമായി പൂട്ടിയിട്ട് വളര്‍ത്തുന്നു !!

പത്തുവര്‍ഷമായി ഈ മക്കളെ വീടിനുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. കുട്ടികളുടെ ദയനീയ അവസ്ഥയില്‍ മാതാപിതാക്കള്‍ക്കെതിരെ ജില്ലാ ലീഗല്‍ അതോറിറ്റി കേസെടുത്തു. വടക്കന്‍ പറവൂര്‍ തത്തപ്പിള്ളി അത്താണിയ്ക്ക് സമീപം പ്ലാച്ചോട്ടില്‍ അബ്ദുള്‍ ലത്തീഫ് (47) ഭാര്യ രേഖ ലത്തീഫ് എന്നിവരാണ് 12 ,9,6 വയസ്സായ മൂനനു മക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

അയല്‍വാസികളുമായി അടുപ്പം കാണിച്ചിരുന്നില്ല. രാത്രിയില്‍ പോലും വിളക്ക് തെളിയിച്ചിരുന്നില്ല.സംശയം തോന്നിയ നാട്ടുകാര്‍ നല്‍ിയ പരാതിയിലാണ് അന്വേഷണം നടന്നത്.

ജില്ലാ ലീഗല്‍ അതോറിറ്റിയും അധികൃതരും പോലീസും ശിശു സംരക്ഷണ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ അകത്തുനിന്ന് പൂട്ടിയിരിക്കുന്ന വീടിന്റെ വാതില്‍ തുറക്കാന്‍ ഇവര്‍ മടിച്ചു. വീട്ടു തല്ലിപൊളിക്കുന്ന സ്ഥതിയായതോടെ ലത്തീഫ് വാതില്‍ തുറന്നു.

മാതാപിതാക്കള്‍ പുറത്തുപോകുമ്പോള്‍ കുട്ടികളെ വീടിനുള്ളിലാക്കി പൂട്ടിയിരുന്നു. മൂന്നു മക്കളേയും സ്‌കൂളില്‍ വിട്ടിട്ടില്ല. മറ്റ് കുട്ടികളുമായി ചേര്‍ന്നാല്‍ മോശമാകുമെന്നാണ് പിതാവ് പറയുന്നത്. വീടിനുള്ളില്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു. തനിക്ക് ദിവ്യത്വം ലഭിച്ചിട്ടുണ്ടെന്നും മക്ക സന്ദര്‍ശിക്കുന്നതിന് പകരം ഇവിടെ വന്നാല്‍ മതിയെന്നുമാണ് അബ്ദുള്‍ ലത്തീഫിന്റെ അവകാശ വാദം.
മൂന്നു കുട്ടികള്‍ക്കും ഭക്ഷണം നല്‍കിയെങ്കിലും പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ലെന്ന് ഇയാള്‍ മൊഴി നല്‍കി. കുട്ടികളെ തടങ്കലിലാക്കിയതിന് കേസെടുക്കും. മറ്റ് തുടര്‍ നടപടികളും ആലോചനയിലാണ് .

Read more topics: father locked ,children
English summary
father locked three children last 10 years
topbanner

More News from this section

Subscribe by Email