Saturday May 25th, 2019 - 1:38:pm
topbanner
topbanner

അങ്കമാലിയില്‍ മകനു നേരെ വെടുയുതിര്‍ത്ത അച്ഛന്‍ ആത്മഹത്യ ചെയ്തു

AN
അങ്കമാലിയില്‍ മകനു നേരെ വെടുയുതിര്‍ത്ത അച്ഛന്‍ ആത്മഹത്യ ചെയ്തു

അങ്കമാലി : മകനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച അച്ഛന്‍ ആത്മഹത്യ ചെയ്തു. അയ്യമ്പുഴ കാവുങ്ങ വീട്ടില്‍ മാത്യു(50) ആണ് മകനെ കൊല്ലാന്‍ ശ്രമിച്ച ശേഷം ആത്മഹത്യ ചെയ്തത്. മകന് നേരെ ഇരട്ടക്കുഴല്‍ തോക്ക് ഉപയോഗിച്ച് വെടിവെച്ചശേഷം മാത്യു സ്വയം തലയിലേക്ക് വെടിവെക്കുകയായിരുന്നു.

കുടുംബവഴക്കാണ് കൊലപാതക ശ്രമത്തിന് കാരണമെന്നാണ് സൂചന. ബാങ്ക് സെക്യൂരിറ്റി ജീവനക്കാരാനായ മാത്യുവിന്റെ കൈവശമുള്ള ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്.

തന്റെ വെടിയേറ്റ് മകന്‍ മരിച്ചെന്ന് കരുതിയാണ് മാത്യൂ ആത്മഹത്യ ചെയ്തതെന്നാണ് സൂചന. വെടിയേറ്റ മകന്‍ മനു(20) അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Read more topics: father, attacked, son, aghamali
English summary
father attacked son in aghamali
topbanner

More News from this section

Subscribe by Email