Wednesday September 26th, 2018 - 8:56:pm
topbanner

അച്ഛനാണെന്നതിന് തെളിവുണ്ടോയെന്ന് സദാചാര ഗുണ്ടകള്‍ ; പിതാവിനും രണ്ടു പെണ്‍കുട്ടികള്‍ക്കും നേരിടേണ്ടിവന്നത് ഞെട്ടിക്കുന്ന പീഡനം

suji
അച്ഛനാണെന്നതിന് തെളിവുണ്ടോയെന്ന് സദാചാര ഗുണ്ടകള്‍ ; പിതാവിനും രണ്ടു പെണ്‍കുട്ടികള്‍ക്കും നേരിടേണ്ടിവന്നത് ഞെട്ടിക്കുന്ന പീഡനം

ഇത് കേരളം തന്നെയല്ലേ എന്നു തോന്നിപ്പോകും. സദാചാരം പറഞ്ഞ് അച്ഛനും പെണ്‍മക്കള്‍ക്കും ഒരുമിച്ച് പുറത്തിറങ്ങാന്‍ കഴിയില്ലേ ? അച്ഛനേയും പെണ്‍മക്കളേയും സദാചാര പോലീസ് ചമഞ്ഞ് അപമാനിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ഓട്ടോ ഡ്രൈവര്‍മാരായ അമ്പിലേരി ചെളിപറമ്പില്‍ ഹിജാസ് (25), എടഗുനി ലക്ഷം വീട് പ്രമോദ് (28), കമ്പളക്കാട് പള്ളിമുക്ക് കൊള്ളപറമ്പില്‍ അബ്ദുല്‍ നാസര്‍ (45) എന്നിവരാണ് അറസ്റ്റിലായത്.

നിയമം കൈയ്യിലെടുക്കുന്ന ഗുണ്ടായിസം കൈമുതലാക്കിയവരുടെ എണ്ണം ഏറുകയാണ്. മുട്ടില്‍ അമ്പുകുത്തി പാറയില്‍ സുരേഷ്ബാബുവിനാണ് ഫെബ്രുവരി 28 ന് രാത്രി ദുരനുഭവം നേരിട്ടത്. ബെംഗളൂരുവിലേയ്ക്ക് പോകാനായി അനന്തവീര തിയറ്ററിനു സമീപത്തെ കാത്തിരിപ്പുകേന്ദ്രത്തില്‍ ഡിഗ്രിക്കും ഏഴാം ക്ലാസിലും പഠിക്കുന്ന പെണ്‍മക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു സുരേഷ്ബാബു. പെണ്‍കുട്ടികള്‍ക്കൊപ്പം എന്താണ് ഇവിടെ എന്നായിരുന്നു ആദ്യം ചോദിച്ചത്. മക്കളാണെന്ന് പറഞ്ഞപ്പോള്‍ തെളിവു കാണിക്കാന്‍ പറഞ്ഞു. ഭയന്ന മക്കള്‍ കരഞ്ഞതോടെ തള്ളിയിടുകയും തന്നെ കൈയ്യേറ്റം ചെയ്യുകയും ചെയ്തതായി അച്ഛന്‍ പരാതി നല്‍കി. ഇന്നലെ പ്രതികളെ തിരിച്ചറിഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട് .

 

Read more topics: father ,daughters ,kalpatta
English summary
father and daughters insulted in kalpatta
topbanner

More News from this section

Subscribe by Email