Monday November 12th, 2018 - 11:33:pm
topbanner

ഷുഹൈബ് വധക്കേസ്; ഗുരുതര ആരോപണവുമായി കുടുംബം സുപ്രീംകോടതിയിലേക്ക്

NewsDesk
ഷുഹൈബ് വധക്കേസ്; ഗുരുതര ആരോപണവുമായി കുടുംബം സുപ്രീംകോടതിയിലേക്ക്

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍ സുപ്രീംകോടതിയിലേക്ക്.

ഹൈക്കോടതി സിബിഐ അന്വേഷണം സ്‌റ്റേ ചെയ്തതിന്റെ മറവില്‍ കേസ് അട്ടിമറിക്കപ്പെടുകയാണെന്നാണ് ആരോപണം. സിംഗിള്‍ ബെഞ്ചിന്റെ അന്വേഷണ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.

ഈ കേസ് മധ്യവേനല്‍ അവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. ഒന്നരമാസത്തെ ഇടവേള അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നു കുടുംബം പറയുന്നു. കഴിഞ്ഞ 23ന്റെ ഉത്തരവ് പകര്‍പ്പ് ലഭ്യമായാല്‍ ഉടന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും.

ഫെബ്രുവരി 12നു രാത്രി പത്തുമണിയോടെയാണു യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന എസ്.പി.ഷുഹൈബിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇതുവരെ 11 സിപിഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

English summary
Shuhaib murder case: Family to approach Supreme Court
topbanner

More News from this section

Subscribe by Email