Tuesday December 18th, 2018 - 11:26:pm
topbanner

കേരളത്തിനെതിരെ വ്യാജ പ്രചരണ പോസ്റ്റ് ; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

suji
കേരളത്തിനെതിരെ വ്യാജ പ്രചരണ പോസ്റ്റ് ; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

കേരളത്തിനെതിരെ വ്യാജപ്രചരണവുമായി വീണ്ടും സംഘപരിവാര്‍. ആക്രമിക്കപ്പെട്ട ഒരു ഹിന്ദു സ്ത്രീയുടെ ചിത്രവും തകര്‍ക്കപ്പെട്ട കൃഷ്ണവിഗ്രഹത്തിന്റെ ചിത്രവും ചേര്‍ത്താണ് പ്രചരണം.

ഷോക്കിംങ്: മതേതര കേരളത്തില്‍ മുസ്ലീംകളാല്‍ ആക്രമിക്കപ്പെട്ട് വിഗ്രഹവും ക്ഷേത്രവും പ്രായമായ ഹിന്ദു സ്ത്രീയും. എന്തുകൊണ്ടാണ് ബോളിവുഡ് നിശ്ശബ്ദമായിരിക്കുന്നത്?' എന്നാണ് പ്രചരിക്കുന്ന സന്ദേശം. സംഘപരിവാര്‍ ട്വിറ്റര്‍ അക്കൗണ്ടായ ശംഖ്‌നാഥാണ് ഈ ചിത്രം ഉള്‍പ്പെടുത്തിയുള്ള വര്‍ഗീയ പ്രചരണത്തിനു തുടക്കമിട്ടത്. 'HinduDeniedEqualtiy' എന്ന ഹാഷ്ടാഗിലാണ് വ്യാജപ്രചരണം. ശേഷം ആസിഫ, ഇസ്ലാം എന്നീ ഹാഷ്ടാഗുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബിജെപി എംപിയും ബോളിവുഡ് നടനുമായ പരേഷ് റാവല്‍ അടക്കമുള്ളവര്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നല്‍ സംഘപരിവാര്‍ വ്യാജ പ്രചരണത്തെ മലയാളികള്‍ അടക്കമുള്ളവര്‍ ട്വിറ്ററിലും ഫേസ്ബുക്കിലും പൊളിച്ചടുക്കി. 2017 ഒക്ടോബര്‍ എട്ടിന് 'സപ്‌റ്റോദിശ' എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ വന്ന ബംഗ്ലാദേശി സ്ത്രീയുടെ ഫോട്ടോയാണ് വ്യാജപ്രചരണത്തിനായി സംഘപരിവാര്‍ ഉപയോഗിച്ചിരിക്കുന്നത്. ബംഗ്ലദേശിലെ ചിറ്റഗോങ്ങില്‍ സ്വന്തം മകന്‍ ക്രൂരമായി തല്ലിച്ചതച്ച സ്ത്രീയാണ് ഇതെന്ന് ഈ പോസ്റ്റില്‍ പറയുന്നു.
ഹിന്ദു മുസ്ലീം വിദ്വേഷം ഉണ്ടാക്കുന്ന പോസ്റ്റആണിത്. വ്യാജ പ്രചരണം സോഷ്യല്‍മീഡിയ പൊളിച്ചതോടെ സംഭവം ഡിലീറ്റാക്കിയിരിക്കുകയാണ് ശംഖ്‌നാഥ്.

 

Read more topics: fake post,kerala ,social media
English summary
fake post against kerala social media react with real news
topbanner

More News from this section

Subscribe by Email