Thursday September 20th, 2018 - 12:33:pm
topbanner
Breaking News

എല്‍ഡിഎഫ് സര്‍ക്കാരുമായി നല്ല ബന്ധം; ചാനലില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് ഓര്‍ത്തഡോക്സ് സഭ

Jikku Joseph
എല്‍ഡിഎഫ് സര്‍ക്കാരുമായി നല്ല ബന്ധം; ചാനലില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് ഓര്‍ത്തഡോക്സ് സഭ

ചെങ്ങന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പൊലീത്തയുമായുള്ള കൂടിക്കാഴ്ചയെ സംബന്ധിച്ച് മാതൃഭൂമി ചാനലില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് ഭദ്രാസന സെക്രട്ടറി ഫാ. മാത്യു ഏബ്രഹാം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ചെങ്ങന്നൂര്‍ ഭദ്രാസനാധിപനെ കാണാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തോമസ് മാര്‍ അത്തനാസിയോസ് തന്നെ വിളിച്ചു. കാണാന്‍ ആഗ്രഹിച്ചിട്ടില്ല ആരെയും സര്‍ക്കാര്‍ അപമാനിയ്ക്കില്ലെന്നും പിണറായി വ്യക്തമാക്കി. തന്റെ ക്ഷണം അദ്ദേഹം നിരസിച്ചെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപനെ മുഖ്യമന്ത്രി കാണാന്‍ ക്ഷണിച്ചുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് മറുപടിയായി ആരെയും അങ്ങോട്ട് ചെന്ന് കാണില്ലെന്നും വേണമെങ്കില്‍ ഇവിടേക്ക് വരാമെന്നും ഭദ്രാസനാധിപന്‍ പറഞ്ഞുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി പിണറായി രംഗത്തെത്തിയത്.

സംഭവം വാര്‍ത്തയായതോടെ ബിഷപ്പ് തന്നെ വിളിച്ചു. യഥാര്‍ഥത്തില്‍ സംഭവിച്ചതെന്തെന്ന് പറയുകയും ചെയ്തു. നമ്മള്‍ക്ക് തമ്മില്‍ കാണണമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും കാണാമെന്നും അദ്ദേഹത്തോട് പറഞ്ഞതാതും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഭദ്രാസന സെക്രട്ടറി ഫാ. മാത്യു ഏബ്രഹാം വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കൂടിക്കാഴ്ചയെ സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ചാനല്‍ റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ഉച്ചയ്ക്ക് പരുമല ആശുപത്രിയില്‍ ഫിസിയോതെറാപ്പിക്ക് പോകുകയാണെന്നും മുഖ്യമന്ത്രിക്ക് ബഥേല്‍ അരമനയിലേക്ക് സ്വാഗതമെന്നുമാണ് തിരുമേനി പറഞ്ഞത്. രാഷ്ട്രീയമായ നിലപാടുകളൊന്നും മെത്രാപ്പൊലീത്ത റിപ്പോര്‍ട്ടറോട് പറഞ്ഞിട്ടില്ല. എന്നാല്‍ വാസ്തവ വിരുദ്ധമായ വാര്‍ത്തയാണ് ചാനല്‍ പ്രസിദ്ധീകരിച്ചത്. ഇത് മാധ്യമധര്‍മ്മത്തിന് നിരക്കാത്തതാണ്.

എല്‍.ഡി.എഫ് സര്‍ക്കാരുമായി സഭയ്ക്ക് നല്ല ബന്ധമാണ്. സര്‍ക്കാര്‍ ചെയ്യുന്ന നല്ല സേവനങ്ങളെ എപ്പോഴും സഭ അഭിനന്ദിക്കാറുണ്ട്. സഭയ്ക്ക് ചെയ്തിട്ടുള്ള സേവനങ്ങള്‍ക്ക് നന്ദി പറയുന്നതായും മെത്രാപ്പൊലീത്ത മുഖ്യമന്ത്രിയെ അറിയിച്ചു.

Read more topics: fake news, mathrubhumi, channel
English summary
fake news by mathrubhumi channel
topbanner

More News from this section

Subscribe by Email