Sunday November 18th, 2018 - 1:35:pm
topbanner

കന്യാസ്ത്രീക്കെതിരെ സോഷ്യൽ മീഡിയയിൽ അപവാദപ്രചരണം: പരിയാരം പോലീസ് കേസെടുത്തു

NewsDesk
കന്യാസ്ത്രീക്കെതിരെ സോഷ്യൽ മീഡിയയിൽ അപവാദപ്രചരണം: പരിയാരം പോലീസ് കേസെടുത്തു

പരിയാരം: കന്യാസ്ത്രീയെസോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്ന പരാതിയില്‍ പരിയാരം മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു. വിളയാങ്കോട് കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ഏപ്രില്‍ 21 ന് തളിപ്പറമ്പ് സെന്റ് പോള്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്ണൂര്‍ രൂപതയുടെ കൈസിവൈഎം ക്യാമ്പില്‍ പങ്കെടുത്ത ഇവര്‍ ക്യാമ്പ് ഫയറില്‍ മറ്റുള്ളവര്‍ക്കൊപ്പം നൃത്തം ചെയ്തിരുന്നു.

ഇത് വീഡിയോയില്‍ പകര്‍ത്തി ഒരു ഭാഗം മാത്രമെടുത്ത് ലൈംഗിക ചുവയുള്ള സന്ദേശങ്ങളോടെ വാട്‌സാആപ്പ്, ഫെയ്‌സ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നവിധത്തിലുള്ള പേരുകളോടെയാണ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരിയാരം പോലീസ് സംഭവത്തേക്കുറിച്ച് അന്വേഷണമാരംഭിച്ചു.

Read more topics: kannur, pariyaram,nun, fake news,
English summary
fake news against Nun in social media
topbanner

More News from this section

Subscribe by Email