topbanner
Tuesday September 26th, 2017 - 12:58:pm
topbanner

നടി സനുഷ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്ത; നടപടിക്ക് ഒരുങ്ങി താരം

NewsDesk
നടി സനുഷ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്ത; നടപടിക്ക് ഒരുങ്ങി താരം

മലയാള സിനിമ താരം സനുഷയെയും സോഷ്യല്‍ മീഡിയ കൊലപ്പെടുത്തി. ഇന്നലെ രാത്രിയോടെയാണ് വാട്ട്സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നടി സനുഷ കാര്‍ അപകടത്തില്‍ മരണപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. ഒരു അപകടത്തില്‍പ്പെട്ട ഇനോവ കാറിന്‍റെയും താരത്തിന്‍റെയും ഫോട്ടോ വച്ചായിരുന്നു പ്രചരണം. എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നില്ലെന്ന് അപ്പോള്‍ തന്നെ സ്ഥിരീകരണം ലഭിച്ചു. ഇതിന്‍റെ സത്യവസ്ഥ അറിയുവാന്‍ കേരള ഓണ്‍ലൈൻ ന്യൂസ് സനുഷയെ ബന്ധപ്പെട്ടു.

സനുഷ പറയുന്നത് ഇങ്ങനെ, ഇന്നലെ വൈകീട്ടാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോയി കുടുംബത്തോടെ മടങ്ങിയെത്തിയത്. തുടര്‍ന്നാണ് നിങ്ങള്‍ക്ക് യാത്രയില്‍ വല്ല അപകടവും പറ്റിയോ എന്ന ചോദിച്ച് ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരം ഒരു വാര്‍ത്ത പ്രചരിക്കുന്ന കാര്യം മനസിലായത്.

പിന്നീട് ഇത് ഇന്ന് രാവിലെയും ആവര്‍ത്തിച്ചു. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ അത്യന്തം ദുഖകരമാണ്. അതിനാല്‍ തന്നെ ഇതിന് എതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്ന് സനുഷ കേരള ഓണ്‍ലൈൻ ന്യൂസിനോട് പറ‍ഞ്ഞു.

നേരത്തെ ഇത്തരത്തില്‍ സിനിമ രംഗത്തെ പ്രമുഖര്‍ മരണപ്പെട്ടു എന്നതരത്തില്‍ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് നടന്നിരുന്നു. ജഗതി, സലീംകുമാര്‍ തുടങ്ങിയ പലരും ഇത്തരം സൈബര്‍ വ്യാജവാര്‍ത്തയും ഇരകളായിരുന്നു. ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണമാകുകയാണ് സനുഷ.

Read more topics: actors, sanusha, accident,
English summary
actors sanusha accident death fake news viral
topbanner topbanner

More News from this section

Subscribe by Email