Sunday November 18th, 2018 - 5:48:pm
topbanner

സംസ്ഥാനത്ത് ഇന്ന് ബി.ജെ.പി ഹര്‍ത്താലെന്ന് വ്യാജപ്രചരണം

Jikku Joseph
സംസ്ഥാനത്ത് ഇന്ന് ബി.ജെ.പി ഹര്‍ത്താലെന്ന് വ്യാജപ്രചരണം

തിരുവനന്തപുരം: ഇന്നു സംസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താലെന്ന് വ്യാജപ്രചരണം. വ്യാജപ്രചാരണങ്ങളില്‍പ്പെട്ട് ജനം വലഞ്ഞു. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ വാര്‍ത്ത പരന്നത്. വാട്‌സാപ് വഴിയും ഫെയ്‌സ്ബുക്കിലൂടെയും വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ ആശങ്കയിലായി.

വൈകിട്ടോടെ പാര്‍ട്ടി സംസ്ഥാന നേതൃത്വം തന്നെ ഈ വിവരം നിഷേധിച്ച് രംഗത്തെത്തി. ബി.ജെ.പിയോ മറ്റ് സംഘപരിവാര്‍ സംഘടനകളോ ഒന്നും തന്നെ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം.

English summary
fake news about today bjp harthal
topbanner

More News from this section

Subscribe by Email