Saturday May 25th, 2019 - 12:48:pm
topbanner
topbanner

ജഗതിയുടെ പേരില്‍ വരുന്നത് വ്യാജ വാർത്തകൾ: പപ്പയെ സ്‌നേഹിക്കുന്നവര്‍ ഇത് പ്രോത്സാഹിപ്പിക്കരുത്: പാര്‍വതി

NewsDesk
ജഗതിയുടെ പേരില്‍  വരുന്നത് വ്യാജ വാർത്തകൾ: പപ്പയെ സ്‌നേഹിക്കുന്നവര്‍ ഇത് പ്രോത്സാഹിപ്പിക്കരുത്: പാര്‍വതി

നടന്‍ ജഗതി ശ്രീകുമാറിന്റെ പേരില്‍ തുടങ്ങിയിരിക്കുന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് വ്യാജമാണെന്ന് വ്യക്തമാക്കി മകള്‍ പാര്‍വതി. ജഗതിക്ക് നിലവിൽ ഫേസ്ബുക്കിൽ ഒഫീഷ്യൽ ആയി അക്കൗണ്ട് ഒന്നും തന്നെ ഇല്ല. ഇത്തരം വ്യാജ അക്കൗണ്ടുകളും വ്യാജ വാര്‍ത്തകളും പ്രോത്സാഹിപ്പിക്കരുത് എന്നും പാര്‍വതി പറഞ്ഞു. തന്‍റെ ഫേസ്ബുക്കിലൂടെയാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്.

പാർവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

എല്ലാവർക്കും നമസ്കാരം.

പ്രമുഖ വ്യക്തികളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കൽ ഒരു തമാശ ആയി മാറിയിരിക്കുകയാണ്. ഇതാ ഇപ്പോൾ പപ്പയുടെ പേരിലും ഒത്തിരി വ്യാജ അക്കൗണ്ടുകൾ ഫേസ്ബുക്കിൽ കണ്ടുതുടങ്ങി. ഒപ്പം ഇതിലെ വ്യാജ വാർത്തകളും..,ഈ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടും ഇതിലെ വാർത്തകളും വ്യാജമാണ്.പപ്പക്ക് നിലവിൽ ഫേസ്ബുക്കിൽ ഒഫീഷ്യൽ ആയി അക്കൗണ്ട് ഒന്നും തന്നെ ഇല്ല .അതുകൊണ്ട് ദയവുചെയ്ത് ഇതുപോലത്തെ വ്യാജ അക്കൗണ്ടുകളും ,ഇതിൽ വരുന്ന വ്യാജ വാർത്തകളും പ്രോത്സാഹിപ്പിക്കാതിരിക്കാൻ കഴിവതും പപ്പയെ സ്നേഹിക്കുന്ന എല്ലാവരും ശ്രമിക്കുമല്ലോ ...
Thank you...

Read more topics: Jagathy Sreekumar, fake news,
English summary
fake news and fake facebook account about Jagathy Sreekumar
topbanner

More News from this section

Subscribe by Email