Monday November 19th, 2018 - 6:30:am
topbanner

സി.പി.എം നേതാവ് പി.പി.ദിവ്യക്കെതിരെ അപവാദപ്രചരണം: കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

NewsDesk
സി.പി.എം നേതാവ് പി.പി.ദിവ്യക്കെതിരെ അപവാദപ്രചരണം: കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

കണ്ണൂർ: സി.പി.എം നേതാവും, ഡി വൈ എഫ് ഐ കേന്ദ്ര കമ്മറ്റി അംഗവും, കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.പി.ദിവ്യക്കെതിരെ  സാമൂഹിക മാധ്യമങ്ങള്‍ വഴി അപവാദപ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവായ ഇരിണാവ് മടക്കര സ്വദേശി കയറ്റുകാരന്‍ വടക്കെപുരയില്‍ ഷമീര്‍ (36) ആണ് അറസ്റ്റിലായത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്മിനായ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള കൗണ്‍സിലര്‍മാര്‍ അംഗങ്ങളായ വാട്ട്‌സപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം പ്രചരിച്ച സംഭവത്തില്‍ പി.പി.ദിവ്യയെയും ബന്ധപ്പെടുത്തിയാണ് അപവാദ പ്രചരണം നടത്തിയത്.

ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ദിവ്യ ടൗണ്‍ പോലിസില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് എസ്.ഐ ശ്രീജിത്ത് കൊടേരി ഐ ടി ആക്ട് 67 പ്രകാരം ജാമ്യമില്ല കുറ്റം ചുമത്തി ഷമീറിനെ അറസ്റ്റ് ചെയ്തത്.

പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അപവാദ പ്രചരണത്തില്‍ ഏര്‍പ്പെട്ടവര്‍ ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പി.പി ദിവ്യ കേരള ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. പ്രചരണത്തിന്റ ഉറവിടം കണ്ടെത്തുന്നതിനുളള തീവ്ര ശ്രമത്തിലാണ് ഇവര്‍. ഇയാളെ കൂടാതെ വിദേശത്തടക്കമുള്ള നിരവധി പേര്‍ സന്ദേശം പ്രചരിപ്പിച്ച കേസില്‍ പ്രതികളാണ്. ഇവര്‍ക്കായുള്ള അന്വേഷണം പോലീസ് നടത്തി വരികയാണ്. [email protected] എന്ന വാട്സ്ആപ് ഗ്രൂപ്പ് ആണ് സന്ദേശത്തിന്റെ ഉറവിടം എന്ന് സംശയിക്കുന്നു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിവാദങ്ങളുമായി ഒരു ബന്ധവുമില്ലാത്ത തിലേക്ക് വലിച്ചിഴച്ചത് രാഷ്ട്രീയമായി അവരെ ഒതുക്കുകയെന്ന ലക്ഷ്യമാണെന്നും സൂചനയുണ്ട്.

English summary
social media fake message against cpm leader pp divya youth congress leader arrested
topbanner

More News from this section

Subscribe by Email