Friday August 23rd, 2019 - 10:18:am
topbanner
topbanner

കൊല്ലം: ഡോക്ടര്‍ചമഞ്ഞ് കോടികൾ തട്ടിയ യുവതി അറസ്റ്റില്‍

NewsDesk
 കൊല്ലം:  ഡോക്ടര്‍ചമഞ്ഞ് കോടികൾ തട്ടിയ യുവതി അറസ്റ്റില്‍

കൊല്ലം: ഡോക്ടര്‍ചമഞ്ഞ് കോടികൾ തട്ടിയ യുവതി അറസ്റ്റില്‍. ഡോക്ടറെന്നു പരിചയപ്പെടുത്തി ഒരുകോടി 25 ലക്ഷം രൂപ തട്ടിയെടുത്ത കൊല്ലം ആദിച്ചനല്ലൂര്‍ തഴുതല ഇബി മന്‍സിലില്‍ നിയ എന്നുവിളിക്കുന്ന ഇബി ഇബ്രാഹിം (30) ആണ് പോലീസിന്റെ പിടിയിലായത്.

എംബിബിഎസ് ബിരുദധാരിയാണെന്നും കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ ഡോക്ടറാണെന്നും പുതുതായി ആശുപത്രി തുടങ്ങാന്‍ പോകുന്നുവെന്നുപറഞ്ഞ് വിശ്വസിപ്പിച്ചാണ് കോടികള്‍ തട്ടിയെടുത്തത്. ബിസിനസ് പങ്കാളി, ഡയറക്ടര്‍മാരില്‍ ഒരാള്‍ തുടങ്ങിയ സ്ഥാനമാനങ്ങള്‍ നല്‍കാമെന്ന മോഹനവാഗ്ദാനങ്ങളാണ് യുവതിയുടെ വലയില്‍ നിരവധിപേര്‍ വീഴാന്‍ കാരണമായത്. പട്ടം സ്വദേശിയായ ഒരാളില്‍നിന്നാണ് 1.25 കോടി തട്ടിയെടുത്തത് മുങ്ങിയത്.

സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ മൊബൈല്‍കോളുകള്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇവരെ നെയ്യാറ്റിന്‍കരയിലെ ഒളിസങ്കേതത്തില്‍നിന്നു പിടികൂടുകയായിരുന്നു. . ഇബിയുടെ സഹായികളായ നാലു പേരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.
ഇവരില്‍നിന്ന് സ്വര്‍ണാഭരണങ്ങളും വിലകൂടിയ മൊബൈല്‍ഫോണുകളും വിവിധ കമ്പനികളുടെ നിരവധി സിമ്മുകളും പോലീസ് കണ്ടത്തി.

അമേരിക്കക്കാരിയുമായുള്ള വീഡിയോ ചാറ്റിങ്:19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

മഞ്ജു വാര്യരെ പോലെ പ്രശസ്തയാകാന്‍ വിവസ്ത്രയായി നില്‍ക്കണമെന്ന് സംവിധായകന്‍

Read more topics: fake, doctor, arrested,
English summary
fake doctor iby ibrahim arrested kollam
topbanner

More News from this section

Subscribe by Email