Thursday September 20th, 2018 - 6:18:am
topbanner
Breaking News

സീരിയല്‍ നടിയുടെ വീട്ടിലെ കള്ളനോട്ടടി ആഡംബര ജീവിതത്തിനായി; 500, 200 നോട്ടുകള്‍ ഒറിജിനലിനെ വെല്ലുന്നത്

NewsDesk
സീരിയല്‍ നടിയുടെ വീട്ടിലെ കള്ളനോട്ടടി ആഡംബര ജീവിതത്തിനായി; 500, 200 നോട്ടുകള്‍ ഒറിജിനലിനെ വെല്ലുന്നത്

കൊല്ലം: സീരിയല്‍ നടിയും കുടുംബവും താമസിക്കുന്ന വീട്ടില്‍ നിന്നും കോടികളുടെ കള്ളനോട്ടടിച്ചു വിതരണം ചെയ്തത് ആഡംബര ജീവിതത്തിനുവേണ്ടിയാണെന്ന് പോലീസ്. സീരിയയിലൂടെയും മറ്റും ഉണ്ടാക്കുന്ന പണത്തിന് ആവശ്യങ്ങള്‍ തികയാതെ വന്നതോടെയാണ് കുടുംബം കള്ളനോട്ടടിക്ക് കൂട്ടുനിന്നത്.

തികച്ചും പ്രൊഫഷണല്‍ രീതിയിലായിരുന്നു ഇവരുടെ കള്ളനോട്ടടി. 500, 200 രൂപയുടെ കള്ളനോട്ടുകളാണ് ഇവര്‍ അടിച്ചിരുന്നത്. ഇതിനായി ആന്ധ്രാപ്രദേശില്‍ നിന്നു 28,000 രൂപയുടെ പേപ്പറുകള്‍ എത്തിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അണക്കരയില്‍ പിടിയിലായ ലിയോ അഞ്ചുവര്‍ഷം മുന്‍പാണ് ആന്ധ്രയില്‍ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രം വാങ്ങിയത്.

പുതിയ നോട്ടുകള്‍ വന്നതോടെ ഇതിലെ സാങ്കേതിക വിദ്യ കൂടുതല്‍ മെച്ചപ്പെടുത്തിയാണ് ഇപ്പോള്‍ ഉപയോഗിച്ചിരുന്നത്. നോട്ടടിക്കാന്‍ ഹൈദരാബാദില്‍നിന്ന് ഗുണമേന്മയേറിയ പേപ്പറും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടുവന്നിരുന്നു.

വാട്ടര്‍മാര്‍ക്ക് ഉണ്ടാക്കുവാനും ആര്‍.ബി.ഐ. മുദ്ര രേഖപ്പെടുത്താനുമുള്ള യന്ത്രങ്ങളും കംപ്യൂട്ടറും പ്രിന്ററും കൊല്ലത്തെ വീട്ടില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നിര്‍മിച്ച കള്ളനോട്ടുകള്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മാത്രമേ തിരിച്ചറിയാനാകൂ എന്നതിനാല്‍ പിടിക്കപ്പെടില്ലെന്നായിരുന്നു ധാരണ.

അഭിനേത്രി സൂര്യ ശിവകുമാര്‍(36), അമ്മ കൊല്ലം തിരുമുല്ലാവാരം മുളങ്കാട് ഉഷസ് വീട്ടില്‍ രമാദേവി ശിവകുമാര്‍(ഉഷ-56), സഹോദരി ശ്രുതി ശിവകുമാര്‍(29) എന്നിവരെയാണ് കഴിഞ്ഞദിവസം വെകിട്ട് കട്ടപ്പനയില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഇവരുടെ മുളങ്കാട്ടെ വീട്ടില്‍നിന്നു കള്ളനോട്ടടി യന്ത്രവും പ്രിന്റര്‍, പേപ്പര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളും പിടിച്ചെടുത്തിരുന്നു.

തിങ്കളാഴ്ച അണക്കരയില്‍ നിന്നു 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടിയിലായ മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേല്‍ ലിയോ ജോര്‍ജ്(സാം-44), ബി.എസ്.എഫ് മുന്‍ ജവാന്‍ കരുനാഗപ്പള്ളി അത്തിനാട് അമ്പാടിയില്‍ കൃഷ്ണകുമാര്‍(46), പുറ്റടി അച്ചന്‍കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്‍(58) എന്നിവരെ പിടികൂടിയതോടെയാണ് കള്ളനോട്ടടിയുടെ കേന്ദ്രം തിരിച്ചറിഞ്ഞത്.

English summary
Fake currency racket: TV actress, kin arrested
topbanner

More News from this section

Subscribe by Email