Friday November 16th, 2018 - 7:15:am
topbanner

വ്യാജ പരസ്യം; മോഹന്‍ലാലിനെതിരെ നിയമനടപടി

RA
 വ്യാജ പരസ്യം; മോഹന്‍ലാലിനെതിരെ നിയമനടപടി

കണ്ണൂര്‍: പരസ്യത്തിനായി ചർക്കയിൽ നൂല്‍നൂറ്റുകൊണ്ട് ദേശഭക്തി ഗാനം പാടി അഭിനയിച്ച നടന്‍ മോഹന്‍ലാലിനെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭനാജോര്‍ജ്. ചര്‍ക്കയുമായി ഒരു ബന്ധവുമില്ലാത്ത വ്യാപാര സ്ഥാപനത്തിനുവേണ്ടിയാണ് അദ്ദേഹം ദേശത്തിന്റെ പ്രതീകമായ ചര്‍ക്ക വെച്ച് പരസ്യം ചെയ്തത്.

ഈ പരസ്യത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ആദ്യപടിയായി വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ആ സ്ഥാപനത്തിനെതിരെയും നടപടി സ്വീകരിക്കുമെന്നും ശോഭനാജോര്‍ജ് പറഞ്ഞു. ഖാദിമേളയോടനുബന്ധിച്ച് കണ്ണൂരിലെത്തിയപ്പോഴായിരുന്നു ഇക്കാര്യം സംസാരിച്ചത്. അതേസമയം ഖാദി ബോര്‍ഡ് പുതുതായി വിപണിയിലിറക്കുന്ന സഖാവ് ഷര്‍ട്ടിനെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉണ്ടായി. എന്നാല്‍ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും അത് ശ്രദ്ധിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തുവെന്നത് തന്നെയാണ് ആ പേര് കൊണ്ട് ഉദ്ദേശിച്ചതെന്നും അവര്‍ പറഞ്ഞു.khadi onam fair kannur

ഖാദി മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ദിവസം 40 രൂപ മാത്രമാണ് വരുമാനം നല്‍കുന്നതെന്ന പ്രചരണം ശരിയല്ല. മിനിമം 287 രൂപ ഒരു തൊഴിലാളിക്ക് കിട്ടുന്നുണ്ടെന്നതോടൊപ്പം ക്ഷേമനിധി , ഇ എസ് ഐ ആനുകൂല്യങ്ങളും ലഭിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം മാത്രമാണെന്നും ശോഭനാജോര്‍ജ് കണ്ണൂരില്‍ പറഞ്ഞു. ഖാദിമേളയോടനുബന്ധിച്ച് കണ്ണൂരിലെത്തിയതായിരുന്നു അവര്‍. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

പി കെ ശ്രീമതി എം പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഡപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, പയ്യന്നൂര്‍ ഖാദി ബോര്‍ഡ് ഡയറക്ടര്‍ ടി സി മാധവന്‍ നമ്പൂതിരി, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ദിശ ചെയര്‍മാന്‍ സി ജയചന്ദ്രന്‍, ടൗണ്‍ ബാങ്ക് മാനേജര്‍ ശ്രീ ശ്യാംകുമാര്‍, എന്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സഖാവ് ഷര്‍ട്ട് കടന്നപ്പള്ളിക്കും  സാരി ജീന്‍സ് ടോപ്പ് എന്നിവ കെ വി സുമേഷും പി കെ രാഗേഷും ചേര്‍ന്ന് വിപണിയിലിറക്കി.shobhana george kannur

Read more topics: fake, advertising, mohanlal
English summary
fake advertising mohanlal
topbanner

More News from this section

Subscribe by Email