Wednesday July 24th, 2019 - 12:18:pm
topbanner
topbanner

ഡി.ഐ.ജി.ചമഞ്ഞു തട്ടിപ്പ് ; തൃശൂരിൽ 21 കാരൻ പിടിയിൽ

NewsDesk
ഡി.ഐ.ജി.ചമഞ്ഞു തട്ടിപ്പ് ; തൃശൂരിൽ  21 കാരൻ പിടിയിൽ

തൃശൂര്‍: ഡി.ഐ.ജി. ചമഞ്ഞു തട്ടിപ്പുനടത്തിയ 21 കാരൻ തൃശൂരിൽ പിടിയിൽ, ചേര്‍പ്പ് ഇഞ്ചമുടി കുന്നത്തുള്ളി മിഥുനാണ് (21) പിടിയിലായത്. ബസ് കണ്ടക്ടറായിരുന്ന ഇയാള്‍ 17 -ാം വയസിലാണ് പോലീസ് വേഷത്തിലുള്ള തട്ടിപ്പു തുടങ്ങിയത്. ചേര്‍പ്പിലെ ഒരു കുടുംബത്തെ പരിചയപ്പെട്ടു എസ്.ഐ. ആണെന്ന വ്യാജേന പണം തട്ടാനൊരുങ്ങവേ സംശയം തോന്നിയ വീട്ടുകാര്‍ ചേര്‍പ്പ് എസ്.ഐയെ വിളിച്ചതോടെ മിഥുന്‍ അകത്തായി. അന്നു പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ കേസെടുത്തില്ല. പിന്നീടാണ് ഐ.ജി. പദവി സ്വയം അണിഞ്ഞത്.

നെയിംബോര്‍ഡോടു കൂടിയ എയര്‍പിസ്റ്റളുമായി ബീക്കണ്‍ െലെറ്റ് ഘടിപ്പിച്ച പോലീസ് ജീപ്പില്‍ സഞ്ചരിച്ച ഇയാളെ കണ്ട് പന്തികേടു തോന്നി ചിലര്‍ക്കുണ്ടായ സംശയമാണ് കുരുക്കിയത്. സ്ഥലംമാറി തൃശൂരിലെത്തിയതായി വിശ്വസിപ്പിക്കാന്‍ ഉത്തരവിന്റെ കോപ്പിയും ഇയാള്‍ സംഘടിപ്പിച്ചിരുന്നു.
20 -ാം വയസില്‍ ഇയാള്‍ പെരിങ്ങോട്ടുകര സ്വദേശിനിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെങ്കിലും വിവാഹത്തിനു നിയമപരമായി അംഗീകാരമില്ല. പിന്നീടാണ് മണ്ണുത്തി വലക്കാവിനടുത്ത് താളിക്കുണ്ട് പ്രദേശത്തു താമസിക്കുന്ന യുവതിയെ പരിചയപ്പെടുന്നത്. ചിയ്യാരത്തെ ഒരു സുഹൃത്തുമായി ബന്ധം സ്ഥാപിച്ചാണ് അവിടെ സന്ദര്‍ശകനായത്.

താന്‍ ഡി.ഐ.ജിയാണെന്നും ചെറിയ കുരുക്കില്‍ പെട്ട് സസ്‌പെന്‍ഷനിലാണെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരെ ധരിപ്പിച്ചു. അഞ്ചു ലക്ഷം രൂപ സംഘടിപ്പിച്ചു തന്നാല്‍ സഹോദരനെ പോലീസിലെടുക്കാമെന്നും വാഗ്ദാനം ചെയ്തു. ഇതിനിടെ സഹോദരിയുമൊന്നിച്ച് യാത്രകളും നടത്തി. അവരുടെ കൈയിലുണ്ടായിരുന്ന 16 പവന്‍ സ്വര്‍ണവും അടിച്ചെടുത്തു.

മുന്‍പ് മെഡിക്കല്‍ കോളജിനടുത്തു ലോഡ്ജില്‍ താമസിച്ചപ്പോള്‍ കെട്ടിട ഉടമയെ കബളിപ്പിച്ചു ലക്ഷങ്ങള്‍തട്ടിയ കേസിലും ഇയാള്‍ പ്രതിയാണ് പോലീസ് ഉദ്യോഗസ്ഥനായി സെലക്ഷന്‍ ലഭിച്ചെന്നു പറഞ്ഞ മിഥുന്‍ ഐ.പി.എസ്. പരിശീലനത്തിനു പോകണമെന്നു പറഞ്ഞാണ് പണം ചോദിച്ചത്. തിരുവനന്തപുരത്ത് പരിശീലനത്തിനു ജീപ്പും ലാപ്‌ടോപ്പും തോക്കും വാങ്ങാനെന്ന പേരില്‍ അഞ്ചുലക്ഷത്തോളം രൂപ കൈപ്പറ്റി.

ലോഡ്ജ് ഉടമയോടു തനിക്ക് ഐ.പി.എസ്. സെലക്ഷന്‍ ശരിയായി എന്നറിയിച്ച മിഥുന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നു ഭക്ഷണവും കഴിച്ച് രണ്ടാംഭാര്യയുടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് പിടിയിലാകുന്നത്. ക്രൈംബ്രാഞ്ച് സംഘം പുതിയ ഡി.ഐ.ജിയെ തേടിയെത്തിയപ്പോള്‍ നായകന്‍ പ്രതിനായകനായി. തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചതോടെ വാക്കുകള്‍ക്കു വേണ്ടി പരതി.

ചെെന്നെയില്‍ നിന്നാണ് പോലീസ് വേഷം വാങ്ങിയതെന്നാണ് മിഥുന്‍ മൊഴിനല്‍കിയത്. സിറ്റിപോലീസ് കമ്മിഷണര്‍ ജി.എച്ച്. യതീഷ് ചന്ദ്രയുടെ നിര്‍ദേശമനുസരിച്ച് മണ്ണുത്തി എസ്.ഐ: പി.എം.രതീഷിന്റെയും ഷാഡോ പോലീസ് എസ്.ഐ: ഗഌഡ്‌സ്റ്റന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Read more topics: Thrissur, fake, DIG, fraud,
English summary
fake DIG fraud; Thrissur 21st man held
topbanner

More News from this section

Subscribe by Email