Wednesday November 14th, 2018 - 1:54:am
topbanner

മൂന്നാംക്ലാസുകാരനെ വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും

akhila
മൂന്നാംക്ലാസുകാരനെ വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും


കാസര്‍കോട്: മൂന്നാംക്ലാസുകാരനെ വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും.

പെരിയ കല്യോട്ട് കണ്ണോത്തെ ഓട്ടോഡ്രൈവര്‍ അബ്ബാസിന്റെയും ആയിഷയുടെയും മകന്‍ മുഹമ്മദ് ഫഹദ് (എട്ട്) കൊല്ലപ്പെട്ട കേസിലാണ് വിധി. കണ്ണോത്ത് വലിയവളപ്പില്‍ വിജയകുമാറി (38)നെയാണ് ശിക്ഷിച്ചത്. 2015 ജൂലായ് ഒന്‍പതിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഫഹദ് പഠിച്ചത്.

സഹോദരി ഷഹലയ്ക്കും ഇതേ സ്‌കൂളില്‍ പഠിക്കുന്ന അബ്ദുള്‍ അനസിനുമൊപ്പം സ്‌കൂളിലേക്ക് പോകുന്ന വഴി സ്‌കൂളിനും വീടിനും മധ്യേയുള്ള ചാന്തന്‍മുള്ള് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ കുട്ടികളുടെ അടുത്തേക്ക് വിജയകുമാര്‍ ചാടിവീഴുകയായിരുന്നു. അക്രമി ഫഹദിന്റെ കഴുത്തിന് പിന്‍ഭാഗത്ത് വെട്ടി. ഫഹദിന്റെ നിലവിളികേട്ട് എത്തിയ കുട്ടികളെ ഇയാള്‍ കത്തിവീശി ഓടിച്ചു. അതിനുശേഷം ഫഹദിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. 

തടവ് ശിക്ഷയ്ക്കൊപ്പം വിധിച്ച അമ്പതിനായിരം രൂപ ഫഹദിന്റെ കുടുംബത്തിന് നല്‍കണമെന്ന് കോടതി ഉത്തരവായി. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എസ്.ശശികുമാറാണ് ശിക്ഷ വിധിച്ചത്.

കേസന്വേഷിച്ചത് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ യു.പ്രേമനാണ്. പി.രാഘവനായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍.

Read more topics: murder, accused
English summary
fahad murder life imprisonment for the accused
topbanner

More News from this section

Subscribe by Email