Thursday September 20th, 2018 - 8:25:am
topbanner
Breaking News

കാര്‍ രജിസ്‌ട്രേഷന്‍; ഫഹദ് ഫാസില്‍ 14 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ് നടത്തി?

NewsDesk
കാര്‍ രജിസ്‌ട്രേഷന്‍; ഫഹദ് ഫാസില്‍ 14 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ് നടത്തി?

കൊച്ചി: പോണ്ടിച്ചേരി കാര്‍ രജിസ്‌ട്രേഷന്റെ പേരില്‍ നടന്‍ ഫഹദ് ഫാസില്‍ 14 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. 70 ലക്ഷത്തിന്റെ ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ടാണ് നികുതി വെട്ടിപ്പ്.

പോണ്ടിച്ചേരിയിലുള്ള ഒരു അഡ്രസിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഫഹദിനെ അറിയില്ലെന്ന് അഡ്രസിലുള്ള വ്യക്തി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞദിവസം നടി അമലാ പോളും നികുതി വെട്ടിച്ചതായി കണ്ടെത്തിയിരുന്നു. അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമല പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണ്.

ഇതുവഴി 20 ലക്ഷം രൂപയാണ് സംസ്ഥാന ഖജനാവിന് നഷ്ടമായത്. ഓഗസ്ത് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമലാ പോള്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെന്‍സ് കാര്‍ വാങ്ങിയത്.

ഓഗസ്ത് ഒമ്പതിന് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാര്‍ രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത്. പോണ്ടിച്ചേരിയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും കാര്‍ ഓടുന്നത് കൊച്ചി ഇടപ്പള്ളിയിലാണ്.

Read more topics: Fahad Fazil, car, Pondicherry
English summary
Fahad Fazil evades tax by registering car in Pondicherry?
topbanner

More News from this section

Subscribe by Email