topbanner
Wednesday December 13th, 2017 - 1:27:am
topbanner
topbanner

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ വിവാദത്തില്‍ നിന്ന് നടന്‍ ഫഹദ് തലയൂരിയത് ഇങ്ങനെ...  

rajani v
പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ വിവാദത്തില്‍ നിന്ന് നടന്‍ ഫഹദ് തലയൂരിയത് ഇങ്ങനെ...   

തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് സംസ്ഥാനത്ത് നികുതിവെട്ടിപ്പ് നടത്തി വിവാദത്തിലായ ഫഹദ് ഫാസില്‍ അവസാനം നികുതിയടച്ച് പ്രശ്‌നങ്ങളില്‍ നിന്ന് തലയൂരി. ആലപ്പുഴ ആര്‍.ടി.ഒ ഓഫീസിലെത്തി 17.68 ലക്ഷം രൂപയാണ് താരം നികുതിയടച്ചത്.

നേരത്തെ തന്റെ വാഹനം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പും ക്രൈംബ്രാഞ്ചും താരത്തിന് നോട്ടീസ് നല്‍കിയിരുന്നു.തുടര്‍ന്നാണ് താരം നികുതി അടച്ചത്.

ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ പതിനാല് മുതല്‍ ഇരുപത് ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒന്നര ലക്ഷം രൂപ മാത്രം നല്‍കിയാല്‍ രജിസ്‌ട്രേഷന്‍ നടക്കും. ഈ അവസരം മുതലെടുത്താണ് താരങ്ങള്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്.

English summary
fagath fasil vehicle registration tax
topbanner topbanner

More News from this section

Subscribe by Email