topbanner
Thursday October 19th, 2017 - 3:24:am
topbanner

'കലാഭവന്‍ മണിയെ കൊന്നത് ജാഫര്‍ ഇടുക്കിയെന്ന് പറഞ്ഞു'; ഞെട്ടിക്കുന്ന ആരോപണവുമായി സുഹൃത്ത്

NewsDesk
'കലാഭവന്‍ മണിയെ കൊന്നത് ജാഫര്‍ ഇടുക്കിയെന്ന് പറഞ്ഞു'; ഞെട്ടിക്കുന്ന ആരോപണവുമായി സുഹൃത്ത്

കൊച്ചി: നടന്‍ കലാഭവന്‍ മണിയെ കൊലപ്പെടുത്തിയത് താനാണെന്ന് ജാഫര്‍ ഇടുക്കി തന്നോട് പറഞ്ഞതായി സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ജാഫര്‍ ഇടുക്കിയുടെ സുഹൃത്തെന്ന് അവകാശപ്പെടുന്ന താജ് താഹിര്‍ എന്നയാളാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

'ഇക്കാണുന്ന ജാഫര്‍ ഇടുക്കിയാണ് കലാഭവന്‍ മണിയെ കൊന്നത്.... എന്നോട് പറഞ്ഞിരുന്നു. ഏത് കോടതിയിലും പറയാന്‍ ഞാന്‍ ഒരുക്കമാണ്' തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ താജ് താഹിര്‍ പറയുന്നു.

കലാഭവന്‍ മണി ആശുപത്രിയാകുന്നതിന് തൊട്ടുമുന്‍പ് ജാഫര്‍ ഇടുക്കി സുഹൃത്തുക്കളുമായി പാഡിയില്‍ ഒത്തു ചേര്‍ന്നിരുന്നു. മണിയുടെ മരണശേഷം ജാഫര്‍ ഇടുക്കിക്കെതിരെ ആരോപണവുണ്ടായി. എന്നാല്‍, മണിയുടെ മരണത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

കലാഭവന്‍ മണിയുടെ മരണത്തില്‍ ജാഫര്‍ ഇടുക്കി ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്ക് പങ്കുള്ളതായി മണിയുടെ സഹോദരന്‍ രാമകൃഷ്ണനും ആരോപിച്ചിരുന്നു. പോലീസ് ഇവര്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ പ്രതികള്‍ ഇപ്പോഴും സ്വതന്ത്രരാണെന്നും രാമകൃഷ്ണന്‍ പറയുന്നു.

English summary
facebook post says jaffer idukki kills kalabhavan mani
topbanner topbanner

More News from this section

Subscribe by Email