Monday September 24th, 2018 - 5:52:am
topbanner

തൃശൂര്‍ പൂരത്തിന്റെ പേരില്‍ ഹൈന്ദവ ദൈവങ്ങളെ അപമാനിച്ചു; ആര്‍എംപി നേതാവിനെതിരെ കേസ്

NewsDesk
തൃശൂര്‍ പൂരത്തിന്റെ പേരില്‍ ഹൈന്ദവ ദൈവങ്ങളെ അപമാനിച്ചു; ആര്‍എംപി നേതാവിനെതിരെ കേസ്

തൃശ്ശൂര്‍: ആര്‍.എം.പി.യുടെ യുവജനവിഭാഗമായ ആര്‍.വൈ.എഫിന്റെ സംസ്ഥാനനേതാവ് തളിക്കുളം നാലകത്ത് എന്‍.എ. സഫീറിന്റെ പേരില്‍ പോലീസ് കേസെടുത്തു.

തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഹൈന്ദവദൈവങ്ങളെ അപമാനിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടുവെന്ന പരാതിയിലാണ് കേസ്. കേസ് സൈബര്‍സെല്‍ അന്വേഷിച്ചുവരികയാണ്.

സഫീര്‍ തന്നെയാണോ പോസ്റ്റിട്ടതെന്ന് സൈബര്‍സെല്‍ പരിശോധിച്ചശേഷം സൈബര്‍ വകുപ്പുകള്‍ കേസിലുള്‍പ്പെടുത്തും. ബി.ജെ.പി. തളിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഭഗീഷ് പൂരാടനും വിശ്വഹിന്ദു പരിഷത്ത് തളിക്കുളം ഖണ്ഡ് ജനറല്‍ സെക്രട്ടറി പ്രജീഷ് പടിയത്തും നല്‍കിയ പരാതിയിലാണ് കേസ്.

ഏപ്രില്‍ 25-ന് സഫീറിന്റേതായി വന്ന പോസ്റ്റില്‍ പൂരത്തിനുള്ള ദേവിമാരുടെ വരവിനെക്കുറിച്ചും കുടമാറ്റത്തെക്കുറിച്ചും വെടിക്കെട്ടിനെക്കുറിച്ചും നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്.

ഹിന്ദുദൈവങ്ങളെ അവഹേളിക്കുന്ന തരത്തിലും മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുമുള്ള പരാമര്‍ശങ്ങളാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. അതേസമയം, ഫേസ്ബുക്ക് പോസ്റ്റ് വിവാദമായപ്പോള്‍ സഫീര്‍ അത് പിന്‍വലിച്ച് ഖേദപ്രകടനം നടത്തിയിട്ടുണ്ട്.

Read more topics: facebook, case, rmp
English summary
facebook post controversy; case against rmp leader
topbanner

More News from this section

Subscribe by Email