Wednesday November 21st, 2018 - 1:41:pm
topbanner

ശബരിമലയെയും അയ്യപ്പനെയും അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പോലീസ് കേസെടുത്തു

NewsDesk
ശബരിമലയെയും അയ്യപ്പനെയും അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പോലീസ് കേസെടുത്തു

പത്തനംതിട്ട: ലക്ഷക്കണക്കിന് വിശ്വാസികളെത്തുന്ന ശബരിമല സ്വാമി അയ്യപ്പനെയും വിശ്വാസികളെയും അധിക്ഷേപിച്ചും അപമാനിച്ചും ഫേസ്ബുക്കില്‍ പോസ്റ്റ് പ്രചരിപ്പിച്ചതിനെതിരെ പരാതി.

ശബരിമല എക്സിക്യുട്ടീവ് ഓഫീസറാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രസിഡന്റ് പദ്മകുമാറിന്റെ നിര്‍ദേശപ്രകാരമാണു പരാതി. ഡി.കെ.ഡേവിഡ് എന്ന അക്കൗണ്ടില്‍നിന്നാണ് അയ്യപ്പനെ മോശമായി കാണിച്ച് ചിത്രവും അടിക്കുറിപ്പും ഇട്ടിട്ടുള്ളത്. നാട്ടില്‍ കലാപം ഇളക്കിവിടാനുള്ള രാജ്യദ്രോഹികളുടെ ശ്രമമാണ് ഇതിനുപിന്നിലെന്ന് പരാതിയില്‍ പറയുന്നു. പമ്പ പോലീസ് അന്വേഷണം തുടങ്ങി.

Read more topics: facebook, sabarimala
English summary
facebook post against sabarimala
topbanner

More News from this section

Subscribe by Email