topbanner
Wednesday December 13th, 2017 - 9:07:am
topbanner
topbanner

മോഹന്‍ലാലിനെതിരായ പോസ്റ്റ്; അറസ്റ്റിലായ യുവാവ് മാനസികാരോഗ്യ കേന്ദ്രത്തില്‍

NewsDesk
മോഹന്‍ലാലിനെതിരായ പോസ്റ്റ്; അറസ്റ്റിലായ യുവാവ് മാനസികാരോഗ്യ കേന്ദ്രത്തില്‍

കൊച്ചി: നടന്‍ മോഹന്‍ലാലിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

തൃശൂര്‍ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്‌റഫിനെയാണ് പൈങ്കുളം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പരാതിയെ തുടര്‍ന്നായിരുന്നു നസീഹിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ട യുവാവിനെ ബന്ധുക്കള്‍ തന്നെയാണ് പൈങ്കുളത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

നേരത്തെ എസ്.എഫ്.ഐക്കെതിരെയും സമാനമായ രീതിയില്‍ നസീഹ് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനവും വെല്ലുവിളിയും നടത്തിയിരുന്നു. കസ്റ്റഡിയിലെടുത്തപ്പോള്‍ നസീഹ് പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും പെണ്‍വാണിഭ കേന്ദ്രം പെരുമ്പാവൂരില്‍ നടത്തുന്നുവെന്നായിരുന്നു നസീഹിന്റെ പ്രധാന ആരോപണം. നടിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന മറ്റൊരു വീഡിയോയും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു.

 

English summary
Facebook post against Mohanlal Antony Perumbavoor Thrissur native arrested
topbanner topbanner

More News from this section

Subscribe by Email