Monday February 18th, 2019 - 8:12:pm
topbanner

'അശ്വതി ജ്വാലയല്ല, ഊളയാണ്'; അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

NewsDesk
'അശ്വതി ജ്വാലയല്ല, ഊളയാണ്'; അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം: ആതുരസേവനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ അനധികൃതമായി സമ്പാദിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന അശ്വതി ജ്വാലയ്‌ക്കെതിരെ അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

ഷാജി തക്കിടിയിലാണ് അശ്വതി ജ്വാലയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പെഴുതിയത്. പ്രവൃത്തിയില്‍ ജ്വാല സൂക്ഷിച്ചിരുന്ന അശ്വതി ഇപ്പോള്‍ സ്വാര്‍ഥ മോഹങ്ങള്‍ക്ക് ഇരയായിരിക്കുകയാണെന്ന് ഷാജിയുടെ കുറിപ്പിലുണ്ട്. ഷാജിയുടെ പോസ്റ്റ് ഇതിനകം തന്നെ ഒട്ടേറെപേര്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു.

ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം,

ഏറെ ബഹുമാനത്തോടെ നോക്കിക്കണ്ടിരുന്ന വ്യക്തിത്വങ്ങളിലൊന്നാണ് Aswathy Jwala .തെരുവില്‍ അലയാന്‍ വിധിക്കപ്പെട്ടവരുടെ വിശപ്പാറ്റാന്‍ ഏറെ പരിശ്രമിച്ചിരുന്ന അശ്വതി എന്ന പെണ്‍കുട്ടിയെ കൈരളി ചാനലില്‍ കണ്ട് ഒരു പാട് ക്‌ളാസുകളില്‍ ഞാന്‍ അവളെ കുറിച്ച് സംസാരിച്ചിരുന്നു .

അന്നൊന്നും അശ്വതി, പ്രവൃത്തിയില്‍ ജ്വാല സൂക്ഷിച്ചിരുന്നെങ്കിലും പേരില്‍ ജ്വാല ചേര്‍ത്തിരുന്നില്ല . പിന്നീടവള്‍ പ്രസ്ഥാനമായി മാറുന്നതും ഏറെ സന്തോഷത്തോടെ നോക്കിക്കണ്ടിരുന്നു. എന്നാല്‍ ഒരു വ്യക്തി സ്വയമൊരു പ്രസ്ഥാനമായി മാറുമ്പോള്‍ സ്വാഭാവികമായും സംഭവിക്കാന്‍ ഇടയുള്ള എല്ലാവിധ വ്യവസ്ഥാപിത സ്വയമൊതുങ്ങലുകള്‍ക്കും സ്വാര്‍ത്ഥ മോഹങ്ങള്‍ക്കും അശ്വതിയും ഇരയാവുകയായിരുന്നു എന്നു വേണം കരുതാന്‍ .അതിന്റെ ലക്ഷണമാണ് ലീഗയുടെ മരണവുമായി ബന്ധപ്പെട്ട് അശ്വതി നടത്തിയ പ്രസ്താവന .

ചെയ്യാവുന്നതൊക്കെ ഒരു സര്‍ക്കാര്‍ ചെയ്തിട്ടും , തലസ്ഥാനത്തെ മന്ത്രി തന്നെ അവയ്‌ക്കൊക്കെ നേതൃത്വം കൊടുത്തിട്ടും നട്ടാല്‍ കുരുക്കാത്ത നുണകള്‍ പടച്ചു വിട്ടതിനു പിന്നിലുള്ള ഗൂഢലക്ഷ്യം നാം കാണാതെ പോകരുത് .
മുഖ്യമന്ത്രി കാണാന്‍ കൂട്ടാക്കാതെ മുഖം തിരിഞ്ഞ് പോയ്ക്കളഞ്ഞു , രാജ്യ സഭാഗം സുരേഷ് ഗോപി മാത്രമാണ് ഈ വിഷയത്തില്‍ ഇടപെട്ടതെന്നുമൊക്കെ എഴുന്നളിച്ചത് അതിന്റെ ഭാഗമായിട്ട് വേണം കാണാന്‍ .

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈയയച്ച് സഹായിക്കുന്നു എന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന മാന്യ സുരേഷ് ഗോപി എം .പി യുടെ തനിനിറം നേരിട്ടറിയാന്‍ കഴിഞ്ഞ ആള്‍ എന്ന നിലക്ക് കൂടിയാണ് ഈ പോസ്റ്റ് .

ഒരു കൊല്ലം മുന്‍പ് ജീവന്‍ എന്ന 7 വയസുകാരന് മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സക്ക് ആവശ്യമായ 28 ലക്ഷം രൂപ കണ്ടെത്താന്‍ കഴിയാതെ പലരുടെയും വാതിലുകളില്‍ മുട്ടിയതിന്റെ കൂട്ടത്തില്‍ മാന്യ സുരേഷ് ഗോപി എം .പി യുടെ വാതിലിലും സാമൂഹ്യ പ്രവര്‍ത്തക എന്നവകാശപ്പെടാത്ത പ്രിയ സുഹൃത്ത് Vidya M R വന്നു മുട്ടിയപ്പോള്‍ വീട്ടിലുണ്ടായിട്ടും ഒന്നു കാണാന്‍ കൂട്ടാക്കാത്ത അങ്ങയുടെ ജീവകാരുണ്യം അന്നേ ബോധ്യപ്പെട്ടതാണ് .

സെക്യൂരിട്ടിയോട് കേണപേക്ഷിട്ടും കയര്‍ത്തു സംസാരിച്ചിട്ടുമാണ് അന്ന് അശ്വതി പറഞ്ഞ ആ മഹാനുഭാവനെ ഒന്നു ദര്‍ശിക്കാന്‍ കഴിഞ്ഞത് . മുഖ്യമന്ത്രിക്ക് നിവേദനം കൊടുക്കൂ എന്ന് പറഞ്ഞ് വെറും കൈയോടെ മടക്കി അയച്ചത് മറന്നിട്ടില്ല ,മറക്കാന്‍ കഴിയുകയുമില്ല. (കാട്ടാക്കട എം എല്‍ എ IB Sathish ന്റെ പരിശ്രമ ഫലമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 3 ലക്ഷം എന്നത് 5 ലക്ഷമായി ഉയര്‍ത്തി അനുവദിച്ചതിന്റെ ബാക്കി തുക കണ്ടെത്താനായിരുന്നു അന്നു പോയത് )
ആ ' ഉദാര മനസ്‌കനായ ' സുരേഷ് ഗോപി എം പി യാണ് ലിഗയ്ക്കു വേണ്ടി ഇടപെട്ടതെന്ന് അശ്വതി പ്രസ്താവിച്ചു തള്ളിയത് കേട്ടപ്പോള്‍ പെരുത്ത് രോമാഞ്ചം വന്നു പോയി .

ലിഗയുടെ സഹോദരി പത്ര സമ്മേളനം നടത്തിയില്ലായിരുന്നെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി അശ്വതി നടത്തിക്കൊണ്ടിരിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തില്‍ അശ്വതി പടച്ചു വിട്ട കല്ലുവച്ച നുണകള്‍ പൊതു സമൂഹം തൊള്ള തൊടാതെ വിഴുങ്ങിയേനെ .

ഇടതുപക്ഷ ഗവണ്‍മെന്റിനെ കരിവാരിത്തേച്ച് ,ബീജെപി എം .പി.യെ വെള്ള പൂശാന്‍ ഇറങ്ങിത്തിരിച്ചതിനു പിന്നില്‍ സ്വയമൊരു പ്രസ്ഥാനമായി മാറിക്കഴിഞ്ഞു എന്ന തോന്നലില്‍ പത്മശ്രീ സംഘടിപ്പിക്കാനുള്ള സ്വാര്‍ത്ഥ മോഹമാണെന്ന വസ്തുത അരിയാഹാരം കഴിക്കുന്നവര്‍ക്കു മാത്രമല്ല ഗോതമ്പു കഴിക്കുന്നവര്‍ക്കും മനസ്സിലാക്കാന്‍ യാതൊരു പ്രയാസവുമില്ല .

ഏറെ ബഹുമാനത്തോടെ തന്നെ പറയട്ടെ ; അശ്വതി ജ്വാലയല്ല , ഊളയാണ് .

ചിത്രത്തിന് കടപ്പാട് :പടമെടുക്കാന്‍ കൂടെ കൊണ്ടു പോയ ഫോട്ടോഗ്രാഫര്‍ക്ക് .

Viral News

Read more topics: Aswathy Jwala, facebook,
English summary
facebook post against aswathy jwala goes viral
topbanner

More News from this section

Subscribe by Email