Sunday July 22nd, 2018 - 7:33:pm
topbanner
Breaking News

ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാറിനെ കേരളാ പൊലീസിന് കൈമാറി

rajani v
ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാറിനെ കേരളാ പൊലീസിന് കൈമാറി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാറിനെ ട്രാന്‍സിറ്റ് വാറന്റോടെ കേരളാ പൊലീസിന് കൈമാറി.ആര്‍എസ്എസ് അനുഭാവിയായ കൃഷ്ണകുമാര്‍ നായരെ ജൂണ്‍ പതിനാറിന് ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.

ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയ കൃഷ്ണകുമാറിനെ തുടര്‍ന്ന് തിഹാര്‍ ജയിലിലേക്കയക്കുകയായിരുന്നു.ഐപിസി 153, 506, 500, 67(എ) ഐടി ആക്ട്, 120 ഒ കേരളാ പൊലീസ് ആക്ട്, 294 (ബി) എന്നിങ്ങനെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

നിലവില്‍ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പകളാണിതെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.കൃഷ്ണകുമാറിനെ കേരളത്തിലേക്ക് കൊണ്ടുപോവാന്‍ തിങ്കളാഴ്ചയോടെ ഡല്‍ഹിയിലെത്തിയെ കേരളാ പൊലീസ് കഴിഞ്ഞ ദിവസം ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ പ്രൊഡക്ഷന്‍ വാറന്റ് സമര്‍പ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സിറ്റ് വാറന്റ് ലഭിച്ച കേരളാ പൊലീസ് ഇന്ന് രാത്രിയോടെ കൊച്ചിയിലേക്ക് തിരിക്കും. കൃഷ്ണകുമാറിനെ 26 ന് മുന്‍പ് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കണമെന്നാണ് ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ നിര്‍ദേശം.

 

 

 

Read more topics: facebook live, krishnakumar, arrest
English summary
facebook live krishnakumar arrest
topbanner

More News from this section

Subscribe by Email