Wednesday June 26th, 2019 - 7:38:am
topbanner
topbanner

ഇടതുപക്ഷത്തെ അനുകൂലിച്ചു സംസാരിച്ചു : നടൻ മധുപാലിനെതിരെ സൈബർ ആക്രമണം

princy
ഇടതുപക്ഷത്തെ അനുകൂലിച്ചു  സംസാരിച്ചു : നടൻ  മധുപാലിനെതിരെ  സൈബർ ആക്രമണം

തിരുവനന്തപുരം: സിനിമ നടനും സംവിധായകനുമായ മധുപാലിനെതിരെ സൈബർ ആക്രമണം. മധുപാലിന്റെ ഫേസ്ബുക്ക് പേജിലാണ് അസഭ്യവും പരിഹാസവും നിറഞ്ഞ കമ്മന്റുകൾ എത്തുന്നത് .മധുപാൽ മരിച്ചു എന്ന വാർത്തയും സൈബർ അക്രമികൾ പ്രചരിപ്പിക്കുന്നുണ്ട് . ഇടതുപക്ഷത്തെ അനുകൂലിച്ചുകൊണ്ടൊരു ചടങ്ങിൽ 'നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്' എന്ന് മധുപാൽ പറഞ്ഞിരുന്നു .

"ജീവനുള്ള മനുഷ്യർക്ക് ഇവിടെ ജീവിക്കാനാകണം, ഞങ്ങൾ കുറച്ചുപേർ മാത്രം ഇവിടെ ജീവിച്ചാൽ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് നാം കണ്ടതാണ്. ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടത്. സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ, മനുഷ്യനെ മതത്തിന്റെ ചതുരത്തിൽ നിർത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണ'മെന്നും അദ്ദേഹം ചടങ്ങിൽ അഭിപ്രായപെട്ടതിനു പുറകെയാണ് അദ്ദേഹത്തിനെതിരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത് .

Read more topics: kerala, actor, Madhupal
English summary
facebook comments against actor Madhupal
topbanner

More News from this section

Subscribe by Email