Saturday September 22nd, 2018 - 10:57:am
topbanner

ഫേസ്ബുക്ക് ബ്ലാക്ക്മെയിലിങ്; യുവതിയും ഭര്‍ത്താവും ഉള്‍പ്പെട്ട ആറംഗ സംഘം അറസ്റ്റിൽ, സോഷ്യല്‍ മീഡിയകളിലൂടെ ആളുകളെ പരിചപ്പെട്ട ശേഷം ചാറ്റിംഗിലൂടെ കെണിയിലാക്കി പണം തട്ടുകയാണ് രീതി; സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ

rajani v

ഫെയ്സ്ബുക്ക്‌വഴി പരിചയപ്പെട്ട യുവാക്കളെ ഭീഷണിപ്പെടുത്തി പണംതട്ടിയ യുവതിയുംഭർത്താവും ഉൾപ്പെട്ട ആറം​ഗ സംഘംതിരുവനന്തപുരത്ത് അറസ്റ്റിൽ.കണ്ണമ്മൂല സ്വദേശിനി ജിനു ജയന്‍, ഭര്‍ത്താവ് വിഷ്ണു, സുഹൃത്തുക്കളായ അബിന്‍ഷാ, ആഷിക്, മന്‍സൂര്‍,സ്റ്റാലിന്‍, വിവേക് എന്നിവരാണ് അറസ്റ്റിലായത്. യുവാക്കളെ ചാറ്റിലൂടെ സൗഹൃദംനടിച്ചു വലയില്‍വീഴ്ത്തിയ ശേഷമാണ് ഇവരിൽ നിന്നും പണം തട്ടുന്നത്.

ഫേസ്ബുക്ക് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം യുവാവിനേയും സുഹൃത്തിനേയും വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പണം തട്ടാന്‍ ശ്രമിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം കണ്ണമ്മൂലയിലെ വീട്ടിലെത്തിയ യുവാക്കളില്‍നിന്നും മര്‍ദിച്ചും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയും നാല്‍പതിനായിരം രൂപയും മൊബൈല്‍ഫോണും എ.ടി.എം കാര്‍ഡും സംഘം തട്ടിയെടുത്തു.

പ്രതികള്‍ മുന്‍പും സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Read more topics: facebook, black mail
English summary
facebook black mail
topbanner

More News from this section

Subscribe by Email