Saturday November 17th, 2018 - 12:36:am
topbanner

'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും': അഡ്മിൻ അജിത്ത്കുമാറിന്റെ വീട്ടിൽ നിന്ന് മദ്യപാ​ന പാ​ർ​ട്ടി​ക​ളു​ടെ ടി​ക്ക​റ്റും എ​യ​ർ​ഗ​ണ്ണും ക​ണ്ടെ​ത്തി

fasila
'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും': അഡ്മിൻ അജിത്ത്കുമാറിന്റെ വീട്ടിൽ നിന്ന് മദ്യപാ​ന പാ​ർ​ട്ടി​ക​ളു​ടെ ടി​ക്ക​റ്റും എ​യ​ർ​ഗ​ണ്ണും ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: സമൂഹമാധ്യമങ്ങളിലെ ഏറ്റവും വലിയ മലയാളി സ്‌ക്രീട്ട് ഗ്രൂപ്പായ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) മ​ദ്യ​പാ​ന പാ​ർ​ട്ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​താ​യി എ​ക്സൈ​സ് വ​കു​പ്പ്.

ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ക അ​ഡ്മി​ൻ ആ​യ തി​രു​വ​ന​ന്ത​പു​രം നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത്ത്കു​മാ​റി​ന്‍റെ (40) വീ​ട്ടി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ മ​ദ്യ​പാ​ന പാ​ർ​ട്ടി​ക​ളു​ടെ ടി​ക്ക​റ്റും എ​യ​ർ​ഗ​ണ്ണും ക​ണ്ടെ​ത്തി.

ഇതിനെകുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. അ​ജി​ത്തി​നെ​തി​രെ പുതിയ കേ​സ് എ​ടു​ക്കു​മെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. ജിഎന്‍പിസിയുടെ മറവില്‍ അജിത്തും, ഭാര്യ വിനിത (33) യും ചേർന്ന് ലക്ഷങ്ങള്‍ നേടിയതായാണ് വിവരം.

നേ​ര​ത്തെ മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു എ​ന്ന കു​റ്റ​ത്തി​നു ജി​എ​ൻ​പി​സി​ക്കെ​തി​രെ എ​ക്സൈ​സ് കേ​സെ​ടു​ത്തി​രു​ന്നു. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​ണു കേ​സെ​ടു​ത്ത​ത്.

മ​ദ്യ​പാ​ന​ത്തി​നു പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന ത​ര​ത്തി​ലു​ള്ള​തും പ​ര​സ്യ​പ്ര​ചാര​ണം ന​ട​ത്തു​ന്ന​തു​മാ​യ പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​ത്. അജിത്ത്കു​മാ​ർ ഒ​ന്നാം പ്ര​തി​യും അ​ഡ്മി​ൻ​മാ​രി​ൽ ഒ​രാ​ളാ​യ വി​നീ​ത ര​ണ്ടാം പ്ര​തി​യു​മാ​ണ്.

 

Read more topics: facebook, malayalam, group, gnpc
English summary
excise found alcoholic party ticket and air gun from GNPC admin home
topbanner

More News from this section

Subscribe by Email