Thursday December 13th, 2018 - 12:26:am
topbanner

ഹര്‍ത്താല്‍; പരീക്ഷകള്‍, കലോത്സവം എന്നിവ മാറ്റിവെച്ചു

JB
 ഹര്‍ത്താല്‍; പരീക്ഷകള്‍, കലോത്സവം എന്നിവ മാറ്റിവെച്ചു

ഹര്‍ത്താലിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും കേരള ഹിന്ദി പ്രചാര്‍ സഭ ഇന്ന് നടത്താനിരുന്ന സുഗമ പരീക്ഷയുമാണ് മാറ്റിവെച്ചത്.ഇന്ന് നടക്കാനിരുന്ന തിരുവനന്തപുരം റവന്യൂ ജില്ലാ ഗണിതശാസ്ത്ര പ്രവൃത്തി പരിചയ മേള തിങ്കളാഴ്ച്ചത്തേക്ക് മാറ്റിവെച്ചു. വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവം മാറ്റിവെച്ചു. കേരള സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസം ഇന്ന് നടത്താനിരുന്ന ക്ലാസുകള്‍ മാറ്റിവെച്ചു. താമരശ്ശേരി താലൂക്കില്‍ ഇന്ന് നടത്താനിരുന്ന ജില്ലാ കളക്ടറുടെ അദാലത്തും ഹര്‍ത്താലിനെ തുടര്‍ന്ന് മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും

ഇരു ചക്ര വാഹനങ്ങളും, സ്വകാര്യവാഹനങ്ങളും മാത്രമാണ് നിലവില്‍ നിരത്തിലുള്ളത്. തിരുവനന്തപുരത്ത് ബസ്സുകളെല്ലാം സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രകോപനപരമായ സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ട് ഗതാഗതം ഭാഗികമായി സ്തംഭിച്ചിരിക്കുകയാണ്.

 

 

English summary
exam pospond due to harthal
topbanner

More News from this section

Subscribe by Email