Tuesday March 19th, 2019 - 3:45:pm
topbanner
topbanner

സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; മുന്‍ സൈനികന്‍ അറസ്റ്റില്‍

NewsDesk
സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; മുന്‍ സൈനികന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സൈന്യത്തില്‍ ജോലി വാഗ്ദാനം നല്‍കി ഉദ്യോഗാര്‍ഥികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച മുന്‍ സൈനികനെ മിലിറ്ററി ഇന്റലിജന്‍സ് വിഭാഗം പിടികൂടി. വിളപ്പില്‍ പേയാട് വിട്ടയം പൂവണം ലെയിനില്‍ സ്വദേശി എസ്. ജയകുമാറാണ് (52) അറസ്റ്റിലായത്.

മൂന്ന് യുവാക്കളില്‍നിന്ന് പണം വാങ്ങാനെത്തവെ മിലിറ്ററി ഇന്റലിജന്‍സ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 11 മുതല്‍ 21 വരെ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന റിക്രൂട്ട്‌മെന്റ് റാലിയില്‍ ആലപ്പുഴ സ്വദേശികളായ നാല് യുവാക്കള്‍ക്ക് സെലക്ഷന്‍ ലഭിച്ചിരുന്നു.

ഇവരുടെ വീടിന് സമീപത്തെ ഓട്ടോക്കാരന്‍ വഴിയാണത്രേ ജയകുമാര്‍ ഇവരെ സമീപിച്ചത്. ജയകുമാര്‍ ആര്‍മി ഓഫിസറായിരുന്നെന്നും അഞ്ചു ലക്ഷം നല്‍കിയാല്‍ ജോലി തരപ്പെടുത്താമെന്നും ഓട്ടോക്കാരന്‍ യുവാക്കളെ ധരിപ്പിച്ചു.

ജയകുമാറുമായി നേരിട്ട് കണ്ട് സംസാരിച്ചപ്പോള്‍ മൂന്നു ലക്ഷം വീതം നല്‍കിയാല്‍ മതിയെന്നും പരീക്ഷ ഫലം വന്നശേഷം പണം നല്‍കിയാല്‍ മതിയെന്നും യുവാക്കളോട് പറഞ്ഞു. മാത്രമല്ല എഴുത്ത് പരീക്ഷക്ക് ഉത്തരക്കടലാസില്‍ പ്രത്യേക ചിഹ്നം രേഖപ്പെടുത്തണം എന്നും നിര്‍ദേശം നല്‍കിയെന്ന് പരാതിയില്‍ പറയുന്നു.

ജൂലൈ 30ന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന എഴുത്ത് പരീക്ഷയില്‍ നാലുപേരും പങ്കെടുത്തു. ഉത്തരക്കടലാസിലെ
പ്രത്യേക ചിഹ്നം ശ്രദ്ധയില്‍പ്പെട്ട മിലിറ്ററി ഇന്റലിജന്റ്‌സ് വിഭാഗം യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ചത്.

ഇതില്‍ മൂന്ന് യുവാക്കള്‍ സ്വന്തം പരിശ്രമത്തില്‍ പരീക്ഷയില്‍ മികച്ചവിജയം നേടിയിരുന്നു. ഇവരെക്കൂടി ഉള്‍പ്പെടുത്തിയാണ് ജയകുമാറിനെ പി
ടികൂടാന്‍ പദ്ധതി തയാറാക്കിയത്.

മൂവരും ജയകുമാറിനെ വിളിച്ച് തങ്ങള്‍ പരീക്ഷയില്‍ ജയിച്ചെന്നും തരാമെന്നു പറഞ്ഞ മൂന്നു ലക്ഷം വീതം നല്‍കാമെന്നും പറഞ്ഞു. തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ വെച്ച് കാണാമെന്നും സമ്മതിച്ചു.

പണവാങ്ങാനെത്തിയ ജയകുമാറിനെ മിലിറ്ററി സംഘം പിടികൂടുകയായിരുന്നു. ജയകുമാറിനെ തമ്പാനൂര്‍ പൊലീസിന് കൈമാറി. സൈന്യത്തിലെ ആരോഗ്യവകുപ്പിലെ സുബേദാറായി 2015ലാണ് ജയകുമാര്‍ വിരമിച്ചത്.

യുവാക്കളുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്തു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം സൈന്യത്തില്‍ ജോലി വാ
ഗ്ദാനം നല്‍കി പണം തട്ടാന്‍ശ്രമിച്ച രണ്ടപേരെ പൂജപ്പുര പൊലീസ് പിടികൂടിയിരുന്നു.

Viral News

Read more topics: jawan, army, job
English summary
Ex-jawans held for duping people with army job promise
topbanner

More News from this section

Subscribe by Email